ശബരിമല: കോടതി വിധി നടപ്പാക്കേണ്ടത് സർക്കാറിെൻറ ഉത്തരവാദിത്തം –ഗവർണർ
text_fieldsതിരുവനന്തപുരം: ശബരിമലയുടെ കാര്യത്തിൽ സുപ്രീംകോടതി വിധി നടപ്പാക്കാൻ ഏത് സർക്കാറിനും ഉത്തരവാദിത്തമുണ്ടെന്ന് സ്ഥാനമൊഴിഞ്ഞ ഗവർണർ ജസ്റ്റിസ് പി. സദാശിവം. വിധിയോട് വിയോജിപ്പുള്ളവർ അക്കാര്യം കോടതിയെ ബോധ്യപ്പെടുത്തുകയാണ് വേണ്ടതെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഗവർണർ വാർത്തസമ്മേളനം നടത്തിയത്.
പുന:പരിശോധന ഹരജി സുപ്രീംകോടതിയുടെ പരിഗണനയിലായതിനാൽ ശബരിമലയുടെ കാര്യത്തിൽ കൂടുതൽ വിശദീകരണം സാധ്യമല്ല. മറിച്ചായാൽ അത് കോടതിയലക്ഷ്യമാകുമെന്നും സ്ഥാനമൊഴിഞ്ഞ് സ്വദേശത്തേക്ക് മടങ്ങുംമുമ്പ് രാജ്ഭവനിൽ മാധ്യമപ്രവർത്തകരെ കണ്ട അദ്ദേഹം പറഞ്ഞു. നമ്മുടെ ജുഡീഷ്യറിയുടെ സ്വതന്ത്രസ്വഭാവത്തിന് ഇന്ന് എന്തെങ്കിലും തടസ്സമുള്ളതായി വിശ്വസിക്കുന്നില്ല. സുപ്രീംകോടതി ജഡ്ജിമാരുടെ ജോലി വിഭജനം ഒാരോരുത്തരുടെയും വൈദഗ്ധ്യം വിലയിരുത്തിയാണ് ചീഫ് ജസ്റ്റിസ് നിർവഹിക്കുന്നത്. പുറത്തുനിൽക്കുന്നവർക്ക് ഇതേപ്പറ്റി കൃത്യമായ ധാരണയില്ലാത്തതാണ് പ്രശ്നം. അവരാണ് വിവാദം ഉണ്ടാക്കുന്നത്.
കൊളീജിയത്തിൽ ചർച്ച നടക്കാത്ത കാര്യങ്ങളും അടുത്ത ദിവസം മാധ്യമങ്ങളിൽ വാർത്തയാകുന്നു. ഇത് നല്ല പ്രവണതയല്ല. ഗവർണർമാർക്ക് കേന്ദ്രസർക്കാറിെൻറ ഇംഗിതമനുസരിച്ച് പ്രവർത്തിക്കേണ്ടിവരുന്നുവെന്ന വിമർശനം ശരിയല്ല. ഗവർണർ എന്ന നിലയിൽ പൂർണ സംതൃപ്തിയോടെയാണ് കാലാവധി പൂർത്തീകരിക്കുന്നത്. യോഗ്യത വിശദമായി പരിശോധിച്ച് മാത്രമേ എല്ലാ നിയമനങ്ങളും നടത്തിയിട്ടുള്ളൂ. ഗവർണർ വ്യക്തമാക്കി.
അതിനിടെ ഗവർണർ റിട്ട. ജസ്റ്റിസ് പി. സദാശിവത്തിന് രാജ്ഭവനിൽ ഹൃദ്യമായ യാത്രയയപ്പ് നൽകി. രാജ്ഭവനിലെ ജീവനക്കാരുടെ സഹകരണം ഓരോ വിഭാഗത്തെയും എടുത്തുപറഞ്ഞ് അദ്ദേഹം സ്മരിച്ചു. രാജ്ഭവൻ ജീവനക്കാരുടെ ഉപഹാരം ഗവർണർക്കും ഭാര്യ സരസ്വതി സദാശിവത്തിനും സമ്മാനിച്ചു. പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ദേവേന്ദ്രകുമാർ ദൊഡാവത്, എ.ഡി.സി ഡോ. അരുൾ ആർ.ബി. കൃഷ്ണ, കംട്രോളർ ശാന്തി, ഡെപ്യൂട്ടി സെക്രട്ടറി ആർ.കെ. മധു, പി.ആർ.ഒ എസ്.ഡി. പ്രിൻസ് എന്നിവർ സംസാരിച്ചു.
വൈകീട്ട് നാലുമണിയോടെ വിമാനത്താവളത്തിൽ െപാലീസിെൻറ ഗാർഡ്ഒാഫ് ഒാണർ സ്വീകരിച്ചു. തുടർന്ന്, ഭാര്യക്കൊപ്പം ചെന്നൈയിലേക്ക് മടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.