Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമല: സി.പി.എം...

ശബരിമല: സി.പി.എം നിലപാട്​ വ്യക്തമാക്കണം -ചെന്നിത്തല

text_fields
bookmark_border
ramesh chennithala
cancel

ശബരിമല: സി.പി.എം നിലപാട്​ വ്യക്തമാക്കണം -ചെന്നിത്തല മലപ്പുറം: ശബരിമല സ്​ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ സി.പി.എം നിലപാട് വ്യക്തമാക്കണമെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. ഐശ്വര്യ കേരളയാത്രയുടെ ജില്ലയിലെ സമാപന ദിവസമായ ഞായറാഴ്​ച മാധ്യമപ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയിൽ വിശ്വാസികളെ അടിച്ചമർത്തിയ സർക്കാറി െൻറ നിലപാടിൽ മാറ്റമുണ്ടോയെന്ന്​ പാർട്ടി സെക്രട്ടറി വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

മുസ്​ലിം ലീഗുമായുള്ള സീറ്റുവിഭജന ചർച്ചകൾ സംബന്ധിച്ച അന്തിമ തീരുമാനം ഉടൻ ഉണ്ടാകും. ഘടകകക്ഷികളോട് കോൺഗ്രസിനും സി.പി.എമ്മിനും രണ്ടു​ സമീപനമാണ്​. കോൺഗ്രസ് ഘടകകക്ഷി നേതാവിനെ അങ്ങോട്ടുപോയി കാണും. അതിനാലാണ്​ പാണക്കാട്ട്​ പോയത്. സി.പി.എം ഘടകകക്ഷി നേതാക്കളെ അവഗണിക്കുന്നു. സമ്പന്ന-ബൂർഷ്വ-മൂലധനശക്തികളുടെ പിടിയിലാണ് സി.പി.എമ്മെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpimchennithalaSabarimala News
Next Story