തലസ്ഥാനത്ത് തെരുവുയുദ്ധം; സി.പി.എം-ബി.ജെ.പി പോർവിളി, ഏറ്റുമുട്ടൽ
text_fieldsതിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിൽ സി.പി.എം-ബി.ജെ.പി പ്രവർത്തകർ തമ്മിൽ തെരുവുയുദ്ധം. ബി.ജെ.പി നിരാഹാരപന്തലിലേക്ക് കണ്ണീർവാതകപ്രയോഗവും കല്ലേറും. മണിക്കൂറുകളോളം ഭരണസിരാകേന്ദ്രത്തിനു മുൻവശം യുദ്ധക്കളമായി.
സുരക്ഷപൊട്ടിച്ച് മഹിള മോർച്ച സെക്രേട്ടറിയറ്റിൽ
ശബരിമലയിൽ യുവതികൾ പ്രവേശിച്ച വാർത്ത സ്ഥിരീകരിക്കപ്പെട്ടതിനെ തുടർന്ന് 11.30 ഒാടെ സെക്രേട്ടറിയറ്റിനു മുൻവശം സംഘർഷാവസ്ഥയിലായി. ബി.ജെ.പി, യുവമോർച്ച പ്രവർത്തകർ സെക്രേട്ടറിയറ്റിന് മുന്നിലെ നിരാഹാര സമരപ്പന്തലിൽ ഒത്തുകൂടി. വനിതാമതിൽ ഉൾപ്പെടെയുള്ളവയുടെ ബോർഡുകളും സി.പി.എമ്മിെൻറ കൊടിമരങ്ങളും നശിപ്പിച്ചു. ഇതിനിടയിലാണ് ആറ് മഹിള മോർച്ച പ്രവർത്തകർ സെക്രേട്ടറിയറ്റിെൻറ കേൻറാൺമെൻറ് ഗേറ്റ് വഴി മുഖ്യമന്ത്രിയുടെ ഒാഫിസ് സ്ഥിതിചെയ്യുന്ന കെട്ടിടത്തിെൻറ താെഴയെത്തി മുദ്രാവാക്യം വിളിച്ചത്. പൊലീസ് ഇവരെ അറസ്റ്റ് ചെയ്തുനീക്കി. മഹിള മോർച്ച സംസ്ഥാന അധ്യക്ഷ പ്രഫ. വി.ടി. രമ ഉൾപ്പെടെയുള്ളവർ കേൻാൺമെൻറ് സ്റ്റേഷനിൽ പ്രതിഷേധവുമായി എത്തി. പ്രവർത്തകരെ വിട്ടയക്കണമെന്നായിരുന്നു ആവശ്യം.
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടയാൻ ശ്രമം
പന്ത്രണ്ടരയോടെ സെക്രേട്ടറിയറ്റിൽ നിന്ന് പുറത്തേക്ക് പോയ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം ബി.ജെ.പി പ്രവർത്തകർ തടയാൻ ശ്രമിച്ചു. അവരെ പൊലീസ് പിന്തിരിപ്പിച്ചു. ഇതിനിടെ റോഡ് ഉപരോധം അവസാനിപ്പിച്ച പ്രവർത്തകർ സമരപ്പന്തലിലേക്ക് മടങ്ങി. ബോർഡുകൾ നശിപ്പിക്കപ്പെട്ട വിവരം അറിഞ്ഞ് സി.പി.എം സംസ്ഥാനകമ്മിറ്റിയംഗം വി. ശിവൻകുട്ടിയുടെ നേതൃത്വത്തിൽ പ്രവർത്തകർ എത്തി.
സി.പി.എം-ബി.ജെ.പി പോർവിളി, ഏറ്റുമുട്ടൽ
അതിനിടെ, ബി.ജെ.പി സമരപ്പന്തലിന് എതിർവശമുണ്ടായിരുന്ന ദേശീയപണിമുടക്ക് സ്വാഗതസംഘം ഒാഫിസിന് നേരെയും ബി.ജെ.പി പ്രവർത്തകരുടെ കല്ലേറുണ്ടായി. സി.പി.എം പ്രവർത്തകർ തിരിച്ച് കല്ലെറിഞ്ഞത് പ്രശ്നം രൂക്ഷമാക്കി. ഇരുകൂട്ടരും പരസ്പരം കല്ലുകളും വടികളും വലിച്ചെറിഞ്ഞു. കുറേസമയത്തിനു ശേഷം ബി.ജെ.പി പ്രവർത്തകർ പിൻവാങ്ങി. അതിനു ശേഷം വീണ്ടും സി.പി.എം, സർക്കാർ ബാനറുകൾ കത്തിച്ചത് പ്രശ്നം രൂക്ഷമായി. തുടർന്ന് ഇരുവശങ്ങളിൽ നിന്നും കല്ലേറുണ്ടായി. കാര്യങ്ങൾ കൈവിട്ട് പോകുമെന്ന് മനസ്സിലാക്കിയ പൊലീസ് കണ്ണീർവാതകഷെല്ലും ജലപീരങ്കിയും പ്രയോഗിച്ചു. ബി.ജെ.പി സമരപ്പന്തലിന് മുന്നിൽ കണ്ണീർവാതക ഷെൽ വീണതിനെ തുടർന്ന് നിരാഹാരം അനുഷ്ഠിക്കുന്ന ബി.ജെ.പി സംസ്ഥാന വൈസ്പ്രസിഡൻറ് എൻ. ശിവരാജന് ദേഹ്വാസ്വാസ്ഥ്യം അനുഭവപ്പെട്ടു. അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റാൻ ആദ്യം ശ്രമം നടെന്നങ്കിലും പിന്നീട് ആ തീരുമാനം മാറ്റി.
ചർച്ച, സമാധാനം
ബി.ജെ.പി സമരപ്പന്തലിന് അരികിലേക്ക് പൊലീസ് നീങ്ങിയതിനെ തുടർന്ന് നേതാക്കളും പൊലീസ് ഉദ്യോഗസ്ഥരും തമ്മിൽ വാഗ്വാദവുമുണ്ടായി. സിറ്റി പൊലീസ് കമീഷണർ പി. പ്രകാശ് സംസാരിച്ചതിനെ തുടർന്ന് സി.പി.എം പ്രവർത്തകർ വൈകീട്ട് അഞ്ചോടെ പ്രകടനമായി വഞ്ചിയൂരിലേക്ക് നീങ്ങിയതോടെയാണ് സംഘർഷാവസ്ഥക്ക് അയവ് വന്നത്. തുടർന്നും ബി.ജെ.പി പ്രവർത്തകർ റോഡ് ഉപരോധവുമായി സെക്രേട്ടറിയറ്റിനു മുന്നിൽ തുടർന്നു. മണിക്കൂറുകൾ നീണ്ട സംഘർഷം തലസ്ഥാനത്തെ ജനവീവിതവും സ്തംഭിപ്പിച്ചു. സെക്രേട്ടറിയറ്റിനു മുന്നിലൂടെയുള്ള ഗതാഗതം മണിക്കൂറുകൾ കഴിഞ്ഞാണ് പുനഃസ്ഥാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.