പതിനെട്ടാം പടി ചവിട്ടി ചെക് സംഘം
text_fieldsശബരിമല: കടലും മലയും കടന്ന് ഇരുമുടിയുമേന്തി ആചാരപ്രകാരം ചെക് റിപ്പബ്ലിക്കൻ സംഘം അയ്യനെ ദർശിക്കാനെത്തി. ചെക് റിപ്പബ്ലിക്കിലെ സൗക്കെനിക്കയിൽ ആത്മീയ പഠനകേന്ദ്രം നട ത്തുന്ന തോമസ് ഫെഫ്ഫറിെൻറ നേതൃത്വത്തിലുള്ള 20 സ്ത്രീകളും 16 പുരുഷന്മാരും അടങ്ങുന്ന 36 അംഗ സംഘമാണ് ശനിയാഴ്ച രാവിലെ പതിനെട്ടാംപടി ചവിട്ടി ശബരീശദർശനം നടത്തിയത്.
48 അംഗ സംഘമാണ് ചെക് റിപ്പബ്ലിക്കിൽനിന്നും തോമസ് ഫെഫ്ഫറിനൊപ്പമെത്തിയത്. സംഘത്തിലെ 12 സ്ത്രീകൾക്ക് 50 വയസ്സിൽ താഴെയായതിനാൽ അവരെ ഹോട്ടൽ മുറിയിൽ താമസിപ്പിച്ചശേഷം ബാക്കിയുള്ളവരാണ് ദർശനത്തിനെത്തിയത്. ചിദംബരം സ്വദേശിയായ ഗുരുസ്വാമി പഴനി സ്വാമിയാണ് കെട്ടുനിറച്ച സംഘത്തെ ശബരിമലയിലേക്ക് നയിച്ചത്. ദർശനത്തിനുശേഷം ഇവർ മേൽശാന്തിയുടെ അനുഗ്രഹം വാങ്ങി. തുടർന്ന് പുണ്യം പൂങ്കാവനം പദ്ധതിയിലും ഇവർ പങ്കുചേർന്നു.
ശബരിമലദർശനം പ്രേത്യക അനുഭവമാണ് നൽകിയതെന്നും വരുംവർഷങ്ങളിലും ഇവിടെയെത്തണമെന്നാണ് ആഗ്രഹമെന്നും സംഘം പറഞ്ഞു. ഡിസംബർ 26ന് ചെന്നൈ എയർപോർട്ടിലെത്തിയ സംഘം ചിദംബരം, തഞ്ചാവൂർ, തിരുവണ്ണാമല, കുംഭകോണം, ട്രിച്ചി, പഴനി എന്നിവിടങ്ങൾ പിന്നിട്ടാണ് ശബരിമലയിലെത്തിയത്. അയ്യനെ വണങ്ങി മലയിറങ്ങിയ ചെക് സംഘം രാമേശ്വരം, ചതുരഗിരി, മധുര, മഹാബലിപുരം, തിരുനെല്ലൂർ ക്ഷേത്രങ്ങളും സന്ദർശിച്ചശേഷം ഈമാസം 14ന് സ്വദേശത്തേക്ക് മടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.