പകൽ ശാന്തം; സംഘർഷഭരിത സായാഹ്നം
text_fieldsശബരിമല: വൃശ്ചികപ്പിറവി ദിനമായ ശനിയാഴ്ച പകൽ ശാന്തമായിരുന്നു ശബരിമലയും പരിസരവും. എന്നാൽ, ൈവകുേന്നരത്തോടെ സ്ഥിതി മാറി. രാത്രി ഏേഴാടെ ബി.െജ.പി നേതാവ് കെ. സുരേന്ദ്രെൻറ നേതൃത്വത്തിൽ നാലംഗ സംഘം ഇരുമുടിക്കെട്ടുമായി നിലക്കലിൽ എത്തിയതാണ് സമാധാനാവസ്ഥക്ക് മാറ്റമുണ്ടാക്കിയത്. പൊലീസുമായുണ്ടായ വാക്തർക്കത്തിനൊടുവിൽ സുരേന്ദ്രനെ കസ്റ്റഡിയിലെടുത്തു. പുലർച്ച ഹിന്ദു െഎക്യവേദി നേതാവ് കെ.പി. ശശികലയെ കരുതൽ തടങ്കലിലെടുത്തിരുന്നു. അവർക്ക് വൈകുന്നേരം ജാമ്യം അനുവദിച്ചു.
പുലർച്ച മൂന്നിന് നടതുറന്നപ്പോൾ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. എന്നാൽ, അപ്രതീക്ഷിത ഹർത്താലിൽ തീർഥാടകർ പലയിടത്തും കുടുങ്ങിയതിനാൽ 11മണിയായതോടെ തീർഥാടകരുടെ വരവിൽ കുറവുണ്ടായി. വൈകീേട്ടാടെ കൂടുതൽ പേർ വന്നു. സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നും വന്ന ആയിരക്കണക്കിന് തീർഥാടകരാണ് പാതിരാഹർത്താൽ പ്രഖ്യാപനത്തിൽ വലഞ്ഞത്. ഭക്ഷണവും യാത്രാസൗകര്യവും ഇല്ലാതെ ഇവർ പലയിടത്തും കുടുങ്ങി. ശബരിമല സീസണിൽ മുമ്പ് നടന്ന ഹർത്താലുകളിൽ തീർഥാടകരെ ഒഴിവാക്കുമായിരുന്നു. എന്നാൽ, ശനിയാഴ്ചത്തെ സംഘ്പരിവാർ ഹർത്താലിൽ അതുമുണ്ടായില്ല. ശനിയാഴ്ച വന്നവരിൽ യുവതികളാരും ഉണ്ടായില്ല.
സ്ത്രീ പ്രവേശന വിരുദ്ധരുടെ സമരമുറകളാണ് തീർഥാടകർക്ക് വിനയാകുന്നതെന്നാണ് കഴിഞ്ഞ രണ്ടുദിവസങ്ങളിലെയും അവസ്ഥ തെളിയിക്കുന്നത്. സമരക്കാരെ പ്രതിരോധിക്കാൻ പൊലീസ് സ്വീകരിക്കുന്ന നടപടി സൃഷ്ടിക്കുന്ന അസൗകര്യങ്ങളൊഴിച്ചാൽ തീർഥാടകർക്ക് ബുദ്ധിമുട്ടില്ലാത്ത ദർശനം സാധ്യമാകുന്നുണ്ട്. ഞായറാഴ്ച കൂടുതൽ സംഘ്പരിവാർ നേതാക്കൾ സന്നിധാനത്തേക്ക് എത്താൻ ശ്രമിക്കുമെന്നാണ് സൂചന. അത് ശശികലയും സുരേന്ദ്രനും എത്തിയപ്പോഴുള്ള അവസ്ഥ ആവർത്തിക്കാനും ഇടയാക്കും.പ്രളയം സൃഷ്ടിച്ച അസൗകര്യങ്ങൾക്കിടയിൽ സമരക്കാരെ ഭയന്നുള്ള പൊലീസ് നടപടിയും കൂടിയാകുന്നതോടെ തീർഥാടകർക്ക് ഭക്ഷണവും കുടിവെള്ളവും വരെ കിട്ടാതാകുന്നു. പലർക്കും നെയ്യഭിഷേകത്തിന് അവസരം ലഭിക്കുന്നില്ല. ദേവസ്വം ബോർഡ് ശനിയാഴ്ച ഉച്ചമുതൽ ചെറിയതോതിൽ സന്നിധാനത്ത് അന്നദാനം ആരംഭിച്ചത് ആശ്വാസമായി.
ഏതുനിമിഷവും വലിയതോതിൽ സമരക്കാർ എത്തിയേക്കാമെന്ന വിലയിരുത്തലിലാണ് പൊലീസ്. അതിനാൽ സൂക്ഷ്മ നിരീക്ഷണമാണ് നടക്കുന്നത്. ദർശനത്തിന് വെർച്വൽ ക്യൂവഴി രജിസ്റ്റർ െചയ്ത സ്ത്രീകളുടെ എണ്ണം 800ന് അടുത്തായിട്ടുണ്ട്. ഇവർക്ക് അനുവദിച്ച സമയം പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. സുപ്രീംകോടതിയിൽ നൽകുന്ന സാവകാശ ഹരജിയിലെ തീരുമാനം അനുസരിച്ചാകും സ്ത്രീ പ്രവേശനത്തിൽ വ്യക്തത വരുക. ഇപ്പോൾ ആരെങ്കിലും എത്തിയാൽ സംഘർഷം ഒഴിവാക്കും വിധമുള്ള സുരക്ഷ ഒരുക്കലിനേ പൊലീസ് തയാറാകുകയുള്ളൂ എന്നാണ് വിവരം.
രാത്രി നടയടച്ചു കഴിഞ്ഞാലുടൻ ഭക്തരെ സന്നിധാനത്തുനിന്ന് ഒഴിപ്പിക്കുന്ന നടപടിയെ ചെറുക്കാൻ പദ്ധതിയിടുന്നതായി ഇൻറലിജൻസ് റിപ്പോർട്ടുണ്ട്. കുഴപ്പക്കാരെന്ന് തോന്നുന്നവരെ കസ്റ്റഡിയിൽ എടുക്കുന്നുണ്ട്. പാസെടുക്കാതെ വരുന്ന വാഹനങ്ങൾ കർശന നിരീക്ഷണത്തിനു ശേഷമാണ് നിലക്കലിൽ പാർക്ക് ചെയ്യാൻ അനുവദിക്കുന്നത്. പമ്പയിലെയും സന്നിധാനത്തെയും ആളുകളുടെ എണ്ണം ക്രമീകരിച്ചാണ് നിലക്കലിൽനിന്ന് ബസുകൾ പമ്പയിലേക്ക് അയക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.