ക്രമസമാധാനപ്രശ്നങ്ങൾ സാവകാശഹരജിയിൽ ചൂണ്ടിക്കാട്ടില്ല
text_fieldsതിരുവനന്തപുരം: ശബരിമലയിലെ ക്രമസമാധാനപ്രശ്നങ്ങൾ സുപ്രീംകോടതിയിൽ സമർപ്പ ിക്കുന്ന സാവകാശഹരജിയിൽ ചൂണ്ടിക്കാേട്ടണ്ടതില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനം. അക്കാര്യം ചൂണ്ടിക്കാട്ടിയാൽ സർക്കാറിന് തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് ബോർഡ്. ശബരിമലയിൽ ഏർപ്പെടുത്തിയ ചില പൊലീസ് നിയന്ത്രണങ്ങളിൽ ദേവസ്വംബോർഡിനുള്ള എതിർപ്പ് അംഗം കെ.പി. ശങ്കരദാസും മന്ത്രി കടകംപള്ളി സുരേന്ദ്രനും ഡി.ജി.പി ലോക്നാഥ് ബെഹ്റയെ അറിയിച്ചിട്ടുണ്ട്. അതിെൻറ അടിസ്ഥാനത്തിലാണ് ശനിയാഴ്ച വൈകീേട്ടാടെ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയത്.
അഭിഭാഷകരും വകുപ്പ് വൃത്തങ്ങളുമായി കൂടിയാലോചിച്ച ശേഷമാണ് സാവകാശഹരജിയിൽ ഉൾപ്പെടുത്തേണ്ട കാര്യങ്ങൾ സംബന്ധിച്ച് അന്തിമതീരുമാനം കൈക്കൊണ്ടത്. തിങ്കളാഴ്ച ഇൗ ഹരജി സമർപ്പിക്കാനാണ് നീക്കം. ശബരിമലയിലെ ക്രമസമാധാന പ്രശ്നങ്ങൾ നിയന്ത്രിക്കാനാകുന്നില്ലെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടിയാൽ അത് സർക്കാറിെൻറ പിടിപ്പുകേടായി വ്യാഖ്യാനിക്കപ്പെടുമെന്ന വിലയിരുത്തലിലാണ് ഇക്കാര്യങ്ങൾ ഉൾപ്പെടുത്തേണ്ടെന്ന് തീരുമാനിച്ചത്.
എന്നാൽ തുലാമാസ, ചിത്തിര ആട്ട വിശേഷങ്ങൾക്കായി നട തുറന്നപ്പോഴുണ്ടായ ക്രമസമാധാനപ്രശ്നങ്ങൾ ഹരജിയിൽ ഉൾപ്പെടുത്തും. ഇക്കാര്യങ്ങൾ വ്യക്തമാക്കി ദേവസ്വം സ്പെഷൽ കമീഷണർ ഹൈകോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് ഇതിനൊപ്പം സുപ്രീംകോടതിയിലും സമർപ്പിക്കും.
പ്രളയത്തിൽ പമ്പയിലും സമീപപ്രദേശങ്ങളിലുമുണ്ടായ വൻ നാശനഷ്ടങ്ങളും അതിെൻറ പുനർനിർമാണങ്ങളിലെ കാലതാമസവും ചൂണ്ടിക്കാട്ടും. േകാടതി വിധി നടപ്പാക്കുേമ്പാൾ കൂടുതൽ പേർ എത്തുന്നതിനാൽ സൗകര്യങ്ങൾ ഒരുക്കുന്നതിന് കൂടുതൽ സാവകാശം വേണമെന്ന ആവശ്യവും േബാർഡ് മുന്നോട്ടുെവക്കും. സാവകാശഹരജിക്ക് നിയമസാധുതയുണ്ടെന്ന് കണ്ടതിനാലാകുമല്ലോ ദേവസ്വം ബോർഡ് ഇൗ നീക്കം നടത്തുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചു. സന്നിധാനത്ത് വിരിെവക്കാന് കുറച്ചുപേര്‍ക്കെങ്കിലും അനുവാദം നല്‍കണമെന്നും നെയ്യഭിഷേകസമയം നീട്ടണമെന്നും ബോര്‍ഡ് ആവശ്യപ്പെട്ടു. ബോർഡ് പ്രസിഡൻറടക്കം ഞായറാഴ്ച മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങൾ വിശദീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.