ഇതരസംസ്ഥാനങ്ങളിൽ ദേവസ്വം ബോർഡ് പ്രചാരണം നടത്തും
text_fieldsതിരുവനന്തപുരം: ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള തീർഥാടകർക്കിടയിലുണ്ടായ ഭയവും തെറ്റിദ്ധാരണയും ദൂരീകരിക്കാനായി പ്രചാരണം ശക്തമാക്കാൻ തിരുവിതാംകൂർ ദേവസ്വംബോർഡ്. കാണിക്കവഞ്ചിയിൽ പണം നിക്ഷേപിക്കരുതെന്ന പ്രചാരണം നടവരവിനെ ബാധിച്ചിരുന്നു. ഭക്തരെ കൂടുതലായി ആകർഷിക്കുന്നതിനാണ് ക്ഷേത്രത്തെക്കുറിച്ചും അവിടത്തെ ക്രമസമാധാന നിലയെക്കുറിച്ചും വിപുലമായ പ്രചാരണത്തിന് ബോര്‍ഡ് ഒരുങ്ങുന്നത്.
മാധ്യമങ്ങളിലെ പരസ്യത്തിനു പുറമേ, സംഘടനകള്‍ വഴിയും സിനിമ താരങ്ങളുൾപ്പെടെ പ്രശസ്ത വ്യക്തികള്‍ മുഖേനയും ശബരിമലയിലെ യഥാർഥ ചിത്രം ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്തരിലേക്ക് എത്തിക്കാനാണ് നീക്കം. പ്രധാനമായും ആന്ധ്ര, തെലങ്കാന, തമിഴ്നാട് എന്നിവിടങ്ങളിൽനിന്നുള്ള ഭക്തരെയാണ് പ്രചാരണ പരിപാടിയിലൂടെ ലക്ഷ്യം െവക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.