ദേവസ്വം ബോർഡ് സുപ്രീകോടതിയിലേക്ക്
text_fieldsതിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ഗു രുതര സ്ഥിതിവിശേഷം തിരുവിതാംകൂർ ദേവസ്വം ബോർഡ് സുപ്രീംകോടതിയെ അറിയിക്കും. എന്നാല്‍ പ്രത്യേകമായി പുനഃപരിശോധന ഹരജി ബോര്‍ഡ് നല്‍കില്ല. സ്ത്രീ പ്രവേശനം പ്രതിസന്ധിയിലാക്കിയ നിലവിലെ സാഹചര്യങ്ങൾ വ്യക്തമാക്കുന്ന വിശദമായ റിപ്പോർട്ട് തയാറാക്കി സുപ്രീംകോടതിയിൽ സമർപ്പിക്കാനാണ് വെള്ളിയാഴ്ച വൈകീട്ട് ചേർന്ന ബോർഡ് യോഗം തീരുമാനിച്ചത്.
ശബരിമലയിലെ നിലവിലെ സാഹചര്യം അതീവഗുരുതരമാണെന്നാണ് ബോർഡ് വിലയിരുത്തൽ. ഇക്കാര്യം കോടതിയെ അറിയിക്കും. മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിങ്വി ദേവസ്വം ബോര്‍ഡിനുവേണ്ടി ഹാജരാകുമെന്ന് പ്രസിഡൻറ് എ. പത്മകുമാര്‍ പറഞ്ഞു. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നിലവിൽ സമർപ്പിക്കപ്പെട്ട 25ലധികം പുനഃപരിശോധന ഹരജികളിലും ദേവസ്വം ബോര്‍ഡ് ഭാഗമാണ്.
കേസില്‍ ശക്തമായി ഇടപെടും. ഇൗ വിഷയത്തിൽ ബോര്‍ഡിെൻറ സമീപനം ഗൗരവമുള്ളതാണ്. ആ ആത്മാര്‍ഥതയെ ആരും ചോദ്യംചെയ്യേണ്ട. ഒരുഭാഗത്ത് കോടതിവിധി നടപ്പാക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിെൻറ നിർദേശവും മറുവശത്ത് ഭക്തരല്ലാത്ത ചിലർ കാര്യങ്ങൾ നടത്തുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്. വെല്ലുവിളിയുടെ വേദിയായും കലാപഭൂമിയായും ശബരിമല ദർശനത്തെ മാറ്റാൻ ബോർഡ് ആഗ്രഹിക്കുന്നില്ല.
രാഷ്ട്രീയം കളിക്കാൻ ബോർഡ് ആഗ്രഹിക്കുന്നില്ല. എന്തെങ്കിലും തെളിയിക്കാന്‍വേണ്ടി മലകയറുന്നതിനോട് യോജിപ്പില്ല. ശബരിമലയുമായി ബന്ധപ്പെട്ട കക്ഷികളുടെ യോഗം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ വിളിച്ചുചേർക്കണമെന്നാണ് ബോര്‍ഡ് ആവശ്യപ്പെടുന്നതെന്നും പ്രസിഡൻറ് കൂട്ടിച്ചേർത്തു. ബോർഡ് അംഗം കെ.പി. ശങ്കരദാസ്, കമീഷണർ എന്‍. വാസു എന്നിവരും സന്നിഹിതരായിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാേജന്ദ്രൻ എന്നിവരുമായി ശബരിമല വിഷയത്തിൽ കൂടിയാലോചന നടത്തിയ ശേഷമാണ് പത്മകുമാർ ബോർഡ് യോഗത്തിനെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.