സൗകര്യവും ആചാരപ്രശ്നവും: ദേവസ്വം ബോർഡ് പ്രതിസന്ധിയിൽ
text_fieldsപത്തനംതിട്ട: സുപ്രീംകോടതി വിധിയിൽ ദേവസ്വം ബോർഡ് ആശയക്കുഴപ്പത്തിൽ. സ്ത്രീ പ്രവേശനം നടക്കുേമ്പാഴുണ്ടാകുന്ന ആചാരവ്യത്യാസങ്ങൾ എെന്താക്കെയാണെന്നതിൽ ആശങ്കയുണ്ട്. മണ്ഡലകാലത്തും മാസത്തിലെ അഞ്ചു ദിവസവുമല്ലാതെ കൂടുതൽ സമയം ക്ഷേത്രം തുറക്കാൻ കഴിയുമോ എന്നതാണ് പ്രധാന ചർച്ച. ഇതിനുള്ള സാധ്യത ദേവസ്വം മന്ത്രി ഉന്നയിച്ചു കഴിഞ്ഞു. നേരേത്ത വർഷം മുഴുവൻ തുറന്നുകൂടേ എന്ന് മുഖ്യമന്ത്രി ചോദിച്ചിരുന്നു. അത് അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡൻറ് പ്രയാർ ഗോപാലകൃഷ്ണൻ എതിർത്തതോടെ വിവാദമായിരുന്നു.
സ്ത്രീ പ്രവേശന വിധിയോടെ ഇൗ സാധ്യതക്ക് കൂടുതൽ പ്രാധാന്യമായി. സുപ്രീംകോടതി വിധിക്കെതിരെ റിവ്യൂഹരജി നല്കുന്ന കാര്യം ദേവസ്വം ബോര്‍ഡ് യോഗത്തില്‍ ചര്‍ച്ച ചെയ്ത് നിയമവിദഗ്ധരുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് ബോർഡ് പ്രസിഡൻറ് പറഞ്ഞു. എന്നാൽ, ഇത് സർക്കാർ നയത്തിന് എതിരാകുകയും ചെയ്യും. അതേസമയം, തന്ത്രി കുടുംബത്തിെൻറയും പന്തളം കൊട്ടാരത്തിെൻറയും താൽപര്യം മാനിച്ചേ കാര്യങ്ങൾ ചെയ്യൂ എന്ന നിലപാടിലുമാണ് ദേവസ്വം ബോർഡ്. പുനഃപരിശോധനയോ ഒാർഡിനൻസ് കൊണ്ടോ മറികടക്കാനാവുന്ന സാധ്യതക്ക് എത്രയോ സമയമെടുക്കുമെന്നിരിക്കെ തുലാമാസപൂജക്ക് നടതുറക്കാൻ ഇനി 16 ദിവസം മാത്രമേയുള്ളൂ. അന്ന് സ്ത്രീകൾ എത്തിയാൽ തടയാനുമാകില്ല.
അതേസമയം, പ്രളയത്തിൽ തകർന്ന ശബരിമലയെ വീണ്ടെടുക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി പുരോഗമിക്കുന്നതിനിടെയാണ് പ്രതിസന്ധി വന്നുകയറിയത്. മുഖ്യമന്ത്രിയുമായി ബോർഡ് പ്രസിഡൻറ് നടത്തിയ ചർച്ചയിൽ സ്ത്രീകൾക്ക് സൗകര്യം ഒരുക്കിക്കൊടുക്കുമെന്ന് പറയുന്നതല്ലാതെ അത് എങ്ങനെ നടപ്പാക്കും എന്ന കാര്യം ഇപ്പോഴും അവ്യക്തമാണ്. വനംവകുപ്പിൽനിന്ന് 200 ഏക്കർ സ്ഥലം ആവശ്യപ്പെടുന്നുണ്ടെങ്കിലും പെരിയാർ കടുവ സേങ്കതത്തിലാണ് ക്ഷേത്രം എന്നതിനാൽ ഇത് എളുപ്പം സാധ്യമാകില്ല.
വിധി മറികടക്കാൻ ഏതെങ്കിലും മാർഗമുേണ്ടായെന്നാണ് പന്തളം രാജകുടുംബവും ചില ഹൈന്ദവ സംഘടനകളും ആലോചിക്കുന്നത്. ഭരണഘടന െബഞ്ചിെൻറ വിധി ആയതിനാൽ പുനഃപരിശോധന ഹരജി നൽകാനുള്ള സാധ്യതയാണ് ആരായുന്നത്. അതിനുള്ള ഭാരിച്ച ചെലവ് താങ്ങാൻ കൊട്ടാരത്തിന് ഇപ്പോഴത്തെ അവസ്ഥയിൽ കഴിയില്ലേത്ര. ഇപ്പോൾ കേസിൽ കക്ഷി ചേർന്നതിന് ലക്ഷങ്ങളാണ് ചെലവുവന്നത്. വിധി മറികടക്കാൻ കേന്ദ്രസർക്കാറിനെക്കൊണ്ട് ഒാർഡിനൻസ് ഇറക്കാൻ സമ്മർദം ചെലുത്തണമെന്ന് ചില സംഘടനകൾ നിർദേശിക്കുന്നുണ്ടെങ്കിലും സാധ്യത പരിശോധിക്കണം.
ബി.ജെ.പിയോ ആർ.എസ്.എസോ അത്തരം അഭിപ്രായപ്രകടനം നടത്താത്തതിനാൽ അതും എളുപ്പമാവില്ല. ആർ.എസ്.എസ് പ്രാന്തകാര്യവാഹ് (സംസ്ഥാന ജനറൽ സെക്രട്ടറി) പി. ഗോപാലൻ കുട്ടി മാസ്റ്റർ വിധിയെ സ്വാഗതം ചെയ്തിട്ടുണ്ട്. അതേസമയം, ഇത് ആർ.എസ്.എസിൽ ചേരിതിരിവ് ഉണ്ടാക്കിയിട്ടുണ്ട്. കേരളത്തിലെ ഭൂരിപക്ഷം പ്രവർത്തകർക്കും ഇൗ നിലപാട് അല്ലെന്നാണ് അറിയുന്നത്. അതിനിടെ സംഘ്പരിവാറിലെ മറ്റ് സംഘടനകളായ വിശ്വഹിന്ദു പരിഷത്ത് കേരള ഘടകം, അയ്യപ്പ സേവസമാജം, ഹിന്ദു ഐക്യവേദി എന്നിവ വിധിക്കെതിരെ നിലപാടെടുക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.