ശബരിമല: ആചാരങ്ങൾ സംരക്ഷിച്ച് മുന്നോട്ടുപോകാൻ ദേവസ്വം ബോർഡ്
text_fieldsതിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തിൽ ആചാരങ്ങൾ സംരക്ഷിച്ചും ഭക്തരു ടെ താൽപര്യം മാനിച്ചും മുന്നോട്ടുപോകാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനം. വെള്ളി യാഴ്ച ചേർന്ന ബോർഡ് അടിയന്തര േയാഗമാണ് ഇൗ നിലപാട് കൈക്കൊണ്ടത്. നിലവിൽ സുപ്രീം കോടതി ദേവസ്വം ബോർഡിെൻറ അഭിപ്രായം തേടിയിട്ടില്ലെന്നും തേടിയാൽ മതപണ്ഡിതരുടെ അഭിപ്രായംകൂടി കേട്ടശേഷം പുതിയ സത്യവാങ്മൂലം നൽകുമെന്നും പ്രസിഡൻറ് എൻ. വാസു മാധ്യമപ്രവർത്തകരോട് പറഞ്ഞു.
2016ൽ പ്രയാർ ഗോപാലകൃഷ്ണൻ പ്രസിഡൻറായിരുന്ന കാലത്ത് സമർപ്പിച്ച സത്യവാങ്മൂലം ഇപ്പോഴും നിലനിൽക്കുകയാണ്. 10നും 50നും മധ്യേ പ്രായമുള്ള സ്ത്രീകൾ ശബരിമലയിൽ പ്രവേശിക്കേണ്ടതില്ലെന്നാണ് ഇതിലുള്ളത്. യുവതീപ്രവേശനം അനുവദിച്ച 2018ലെ വിധി പാലിക്കാൻ സംസ്ഥാന സർക്കാറിന് ബാധ്യതയുണ്ട്. വിധി അനുസരിക്കില്ലെന്ന് പറയാൻ ആർക്കും കഴിയില്ല. അതനുസരിച്ചുള്ള നിലപാടാണ് സർക്കാറും ബോർഡും കൈക്കൊണ്ടത്. മണ്ഡല-മകരവിളക്ക് തീർഥാടനത്തിനു തൊട്ടുമുമ്പായാണ് വിധി വന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ യുവതീപ്രവേശനത്തിനാവശ്യമായ സൗകര്യങ്ങളൊരുക്കാൻ കഴിഞ്ഞിരുന്നില്ല.
അതുകൊണ്ടാണ് ബോർഡ് സാവകാശ ഹരജി നൽകിയത്. എന്നാൽ, ഒമ്പതംഗ െബഞ്ച് വിധി പുനഃപരിശോധിക്കുന്ന സന്ദർഭത്തിൽ ആ ഹരജിക്ക് പ്രസക്തിയുണ്ടെന്ന് കരുതുന്നില്ല. യുവതീപ്രവേശനത്തിൽ ഹിന്ദുമതപണ്ഡിതരുടെ അഭിപ്രായം തേടുമെന്ന ദേവസ്വം മന്ത്രിയുടെ അഭിപ്രായത്തോട് യോജിക്കുന്നു. ഇത് മുൻ ഇടതുസർക്കാർ എടുത്ത തീരുമാനമാണെന്നും വാസു കൂട്ടിച്ചേർത്തു. പുനഃപരിശോധന ഹരജി പരിഗണിക്കുന്ന ജനുവരി 13ന് സുപ്രീംകോടതിയിൽ ഹാജരാവാൻ ദേവസ്വം ബോർഡിന് അറിയിപ്പ് കിട്ടിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.