ഹർത്താലിന്റെ മറവിൽ അക്രമം നടത്തുന്നവരെ അറസ്റ്റ് ചെയ്യും -ഡി.ജി.പി
text_fieldsതിരുവനന്തപുരം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട ബി.ജെ.പി, സംഘ്പരിവാർ പ്രതിഷേധം അക്രമത്തിലേക്ക് നീങ്ങിയ സാഹചര്യത്തിൽ അനിഷ്ടസംഭവം ഒഴിവാക്കാൻ പൊലീസിന് കർശന നിർദേശം. മന്ത്രിമാർക്കുനേരെ പ്രതിഷേധമുണ്ടായ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ മന്ത്രിമാരുടെ സുരക്ഷ ശക്തമാക്കി. മന്ത്രിമാരുടെ വീടുകളുടെയും അവർ പെങ്കടുക്കുന്ന പരിപാടികളുടെയും സുരക്ഷയും ശക്തമാക്കി. സ്വൈരജീവിതം ഉറപ്പുവരുത്തണമെന്ന് ജില്ല പൊലീസ് മേധാവികൾക്ക് ഡി.ജി.പി നിർദേശം നൽകി. സംഘർഷസാധ്യതയുള്ള സ്ഥലങ്ങളിൽ പൊലീസ് പട്രോളിങ് ശക്തമാക്കാനും നിർദേശമുണ്ട്.
ഹർത്താലിെൻറ മറവിൽ അക്രമം നടത്തുന്നവരെ അറസ്റ്റ് ചെയ്യണമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ നിർദേശിച്ചു. പൊതുമുതൽ നശിപ്പിക്കുന്നവരിൽനിന്ന് നഷ്ടത്തിന് തുല്യമായ തുക ഈടാക്കാൻ നിയമനടപടി സ്വീകരിക്കും. ഇവരുടെ ബാങ്ക് അക്കൗണ്ടിൽനിന്നോ സ്വത്തിൽനിന്നോ നഷ്ടം ഈടാക്കും. കട തുറന്നാൽ സംരക്ഷണം നൽകും. ഓഫിസുകൾക്ക് സുരക്ഷ ഏർപ്പെടുത്തണം. ബസ് സർവിസ് നടത്തുന്നതിന് സൗകര്യം ഒരുക്കണം. കോടതികളുടെ പ്രവർത്തനം സുഗമമായി നടത്തുന്നതിന് പ്രത്യേക നടപടി സ്വീകരിക്കണമെന്നും ഡി.ജി.പി നിർദേശിച്ചു. അക്രമസാധ്യതയുള്ള സ്ഥലങ്ങളിൽ രഹസ്യാന്വേഷണ വിഭാഗം നിരീക്ഷണം ശക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.