ശബരിമല: ബസിെൻറ മുന്നിലിരുന്നും കുട്ടികളെ മറയാക്കിയുമുള്ള സമരം അംഗീകരിക്കാൻ കഴിയില്ലെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ
text_fieldsപത്തനംതിട്ട: മകരവിളക്കിന് വാഹനത്തിെൻറ പേരില്‍ ബുദ്ധിമുട്ട് ഉണ്ടാകില്ലെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ. പത്തനംതിട്ടയില്‍ നിന്ന് ബസ് തടയാന്‍ പാടില്ല. കെ.എസ്.ആര്‍.ടി.സി. ബസുകളെ ഓരോ പൊലീസ് കോണ്‍സ്റ്റബിളും വന്ന് തടഞ്ഞിടുന്നത് പറ്റില്ല. കെ.എസ്.ആര്‍.ടി.സി.യെ കടത്തിവിട്ടാല്‍ മാത്രമേ ജനങ്ങള്‍ക്ക് തിരിച്ചുവരാന്‍ സാധിക്കുകയുള്ളൂ. ഇതോടൊപ്പം ബസിെൻറ മുന്നിൽ കയറിയിരുന്ന് സമരമൊന്നും നടത്തരുത്. അതും തെറ്റാണ്. നമ്മളൊക്കെ ദൈവവിശ്വാസികളാണ്. അത് പറയാന്‍ മടിയില്ലാത്ത ആളാണ് ഞാന്‍. കുട്ടികളെ മറയാക്കിയുള്ള സമരം അംഗീകരിക്കാൻ കഴിയില്ല.
ഏറ്റവും കൂടുതല്‍ തവണ ശബരിമലയില്‍ പോയിട്ടുള്ള ആളായിരിക്കും ഞാന്‍. ആദ്യകാലങ്ങളിലൊക്കെ എല്ലാം മാസവും ഞാന്‍ പോകുമായിരുന്നു. അന്ന് ഇതുപോലെ വെളിച്ചവും കോണ്‍ക്രീറ്റ് റോഡുമൊന്നുമില്ല. കോളജില്‍ പഠിക്കുന്ന കാലത്ത് തേക്കിെൻറ ഇലയ്ക്കകത്ത് മെഴുകുതിരി കത്തിച്ചുവെച്ച് തനിച്ച് പോയിട്ടുണ്ട് ഞാന്‍. സമരം ചെയ്യാനല്ല ശബരിമലയില്‍ വരുന്നത്. അസൗകര്യമുണ്ടാവില്ല. ശരണം വിളിക്കുന്നതിന് പകരം ബസിനു മുകളില്‍ കയറിയിരുന്ന് അസഭ്യം പറയുകയല്ല വേണ്ടത്. അതൊന്നും ഞാനനുവദിക്കില്ല, മന്ത്രി പറഞ്ഞു.
അരവണയും അപ്പവും പമ്പയിൽ വിതരണംചെയ്താൽ സന്നിധാനത്തെ തിരക്കു കുറയ്ക്കാനാകുമെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ. മകരവിളക്കിന് യാത്രക്കാർക്ക് അസൗകര്യമുണ്ടാകില്ലെന്നും വാഹനസൗകര്യം സുഗമമായിരിക്കുമെന്നും പൊലീസ് ബസ് തടയുന്നത് അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. ബസിനു മുകളിൽ കയറിയിരുന്നുള്ള അനാവശ്യ സമരങ്ങളൊന്നും അനുവദിക്കില്ലെന്നും സമരം ചെയ്യാനല്ല ശബരിമലയിൽ വരുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. അയ്യപ്പന് വേണ്ട ക്ഷമയാണ്. കുഞ്ഞുങ്ങൾ മാലയിട്ടാൻ അധ്യാപകർ വഴക്ക് പോലും പറയാറില്ല. അതോർമ്മ വേണമെന്നും മന്ത്രി പറഞ്ഞു.
അരവണയും അപ്പവും പമ്പയില്‍വെച്ച് വിതരണം ചെയ്യണം. അരവണയും അപ്പവും മൂന്ന് മാസം മുമ്പേ ഉണ്ടാക്കിവെക്കുന്നതാണ്. ഭഗവാന് നിവേദിക്കുന്ന പ്രസാദമായി ഞാനതിനെ കാണുന്നില്ല. ഭഗവാന് മുന്നില്‍ കൊണ്ടുവെച്ച് പൂജിച്ച് നിവേദിച്ചു തരുന്നതാണ് പ്രസാദം. ഇത് മൂന്ന് മാസം മുമ്പേ ഉണ്ടാക്കി വെക്കുന്ന ഉത്പന്നം താഴെ വിറ്റാല്‍ മതി. 10 പേര്‍ ഒരുമിച്ച് ശബരിമലയില്‍ പോകുമ്പോള്‍ രണ്ടുപേര്‍ പോയി ക്യൂനിന്ന് അപ്പവും അരവണയും വാങ്ങുമായിരിക്കും.
എട്ട് പേര്‍ അവിടെ കാത്തിരിക്കുകയാണ്. അപ്പോള്‍ സന്നിധാനം നിറയുകയാണ്. അതേസമയം, പമ്പയിലാണ് അത് വിതരണം ചെയ്യുന്നതെങ്കില്‍ അവര്‍ ബാങ്ക് വഴിയാണ് അത് ബുക്ക് ചെയ്യുന്നത്. അങ്ങനെ പണമടച്ച് ബുക്ക് ചെയ്യുന്നവര്‍ക്ക് താഴെനിന്ന് അത് വാങ്ങി പോകാമല്ലോ. സന്നിധാനത്തുനിന്നുതന്നെ വാങ്ങണമെന്ന് നിര്‍ബന്ധം പിടിക്കുന്നതെന്തിനാണെന്ന് മനസിലാക്കുന്നില്ല. ഇക്കാര്യം ഞാൻ നിയമസഭയിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞതാണ്. ഒളിച്ചും പാത്തും പറയുന്നതല്ലെന്നും മന്ത്രി പറഞ്ഞു. എല്ലാം സുഗമമായി നടത്തണമെന്ന് മുഖ്യമന്ത്രി നിർദേശം നൽകിയതായും മന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.