ശബരിമല പ്രവേശനം: പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് യുവതികളുടെ ഹരജി
text_fieldsകൊച്ചി: ശബരിമല പ്രവേശനത്തിന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഹൈകോടതിയിൽ യുവതികളുടെ ഹരജി. രണ്ട് അഭിഭാഷകർ ഉൾപ്പെടെ നാല് യുവതികളാണ് ആവശ്യവുമായി ഹൈകോടതിയെ സമീപിച്ചത്. തങ്ങൾ അയ്യപ്പ ഭക്തരാണെന്നും സുപ്രീംകോടതി സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായും ഹരജിയിൽ ചൂണ്ടിക്കാട്ടി.
ശബരിമലയിൽ പ്രവേശിക്കാൻ എത്തുന്ന യുവതികൾക്ക് സംരക്ഷണം നൽകണമെന്ന് നിർദേശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിെൻറ ഉത്തരവുള്ളതായും ഹരജിയിൽ പറയുന്നു. സംരക്ഷണം ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് അപേക്ഷ നൽകിയതായും ഹർജിയിലുണ്ട്.
ദേവസ്വം ബോർഡ് ചെയർമാൻ, തന്ത്രി കണ്ഠര് രാജീവര്, പന്തളം കൊട്ടാരം പ്രതിനിധി എന്നിവരും രാഷ്ട്രീയ പാർട്ടി നേതാക്കളായ രമേശ് ചെന്നിത്തല, പി.എസ്. ശ്രീധരൻപിള്ള, മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയവരുമാണ് എതിർകക്ഷികൾ.
ഇന്ത്യൻ നാഷണൽ കോൺഗ്രസിെൻറയും, ബി.ജെ.പിയുടെയും ദേശീയ അധ്യക്ഷൻമാരെയും എതിർകക്ഷികളായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഹരജി കോടതി പിന്നീട് പരിഗണിക്കും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.