ശബരിമല ഫണ്ട് വകമാറ്റി; കൃത്രിമ ബില്ലും: പഞ്ചായത്ത് സെക്രട്ടറിക്ക് സസ്പെൻഷൻ
text_fieldsമുണ്ടക്കയം ഈസ്റ്റ്: ശബരിമല മുന്നൊരുക്ക പദ്ധതി നടപ്പാക്കാതെ സീസണ് കഴിഞ്ഞ് തുക വകമാറ്റി െചലവഴിക്കുകയും ക്രമക്കേട് നടത്തുകയും ചെയ്ത പഞ്ചായത്ത് സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്തു. പെരുവന്താനം പഞ്ചായത്ത് സെക്രട്ടറി ടിജി തോമസിനെയാണ് സംസ്ഥാന പഞ്ചായത്ത് ഡയറക്ടര്‍ ഡോ. കെ. ജയശ്രീ സസ്പെന്‍ഡ് ചെയ്തത്.
2019 -20 വര്‍ഷം ശബരിമല മുന്നൊരുക്ക പ്രവര്‍ത്തനത്തിനായി സര്‍ക്കാര്‍ അഞ്ചു ലക്ഷം ഗ്രാൻറ് അനുവദിച്ചിരുന്നു. എന്നാല്‍, പദ്ധതി നടപ്പാക്കാതെ സീസണിനുശേഷം വകമാറ്റി െചലവഴിക്കുകയും മാറിയെടുക്കാന്‍ വ്യാജ ബില്ലുകളും വൗച്ചറുകളും നിര്‍മിക്കുകയും ചെയ്തെന്നാണ് കണ്ടെത്തൽ. അഞ്ചു പദ്ധതികളാണ് അന്നത്തെ പഞ്ചായത്ത് ഭരണസമിതി തയാറാക്കിയത്. ഇതില്‍ മുറിഞ്ഞപുഴ മുതല്‍ മുപ്പത്തിയഞ്ചാംമൈല്വരെയും ഇടത്താവളമായ മൂഴിക്കല്‍ പ്രദേശവും ശുചീകരിക്കുന്നതിനായി അനുവദിച്ച 2 ലക്ഷത്തിലാണ് ക്രമക്കേട് നടന്നത്.
മണ്ഡലകാലം കഴിഞ്ഞ് നാലു മാസത്തിനു ശേഷമാണ് പദ്ധതി നടപ്പാക്കിയതായി പറയുന്നത്. ചെലവുകള്‍ക്ക് ശബരിമല അനുബന്ധ പ്രവര്‍ത്തനവുമായി ഒരു ബന്ധവുമിെല്ലന്ന് കണ്ടെത്തി. 5000രൂപയില്‍ കൂടുതലുള്ള പദ്ധതി ടെൻഡര്‍ നടപടി സ്വീകരിക്കണമെന്നത് പാലിക്കപ്പെട്ടില്ല. മഴക്കാലപൂര്‍വ ശുചീകരണം, മൈക്ക് അനൗണ്‍സ്മെൻറ്, മാലിന്യങ്ങള്‍ നീക്കം ചെയ്യല്‍ എന്നിവക്കായി 1,77,240രൂപ വകമാറ്റി. ഇതിനുള്ള ക്വട്ടേഷനുകള്‍ രേഖപ്പെടുത്തിയിട്ടില്ല. തൊഴിലാളികള്‍ക്ക് നല്‍കേണ്ട തുക അക്കൗണ്ടില്‍ നല്‍കാതെ സ്വകാര്യ വ്യക്തിക്ക് നല്കി.
പഞ്ചായത്തിലെ പത്തു വാര്‍ഡുകളില്‍ ഒരേ സമയം ശുചീകരണത്തിനായി ഒരു മണ്ണുമാന്തിയന്ത്രം രാവിലെ എട്ടു മുതല്‍ വൈകീട്ട് അഞ്ചുവരെ പ്രവര്‍ത്തിപ്പിച്ചതായി വാഹന നമ്പര്‍ അടക്കമുള്ള വൗച്ചര്‍ നല്‍കിയാണ് പണം വാങ്ങിയെടുത്തത്. ടിപ്പര്‍ ലോറികളും ഇതേ രീതിയില്‍ പ്രവര്‍ത്തിച്ചതായി ബില്‍ എഴുതി തുക വാങ്ങിയിരുന്നു. എന്നാല്‍, ഓഡിറ്റ് പരിശോധനയില്‍ മണ്ണുമാന്തി യന്ത്രത്തിന് നല്കിയ നമ്പര്‍ ഇന്നോവ കാറിേൻറതും ടിപ്പര്‍ ലോറിക്ക് നല്കിയ നമ്പര്‍ ഇരു ചക്രവാഹനത്തിേൻറതുമാെണന്ന് കണ്ടെത്തി. പഞ്ചായത്ത് വക എം.സി.എഫില്‍ സംഭരണശേഷിയേക്കാള്‍ കൂടുതല്‍ മാലിന്യങ്ങള്‍ സൂക്ഷിച്ചതായി പറയുകയും പഞ്ചായത്ത്് മെംബര്‍മാര്‍ സാക്ഷ്യപ്പെടുത്തുകയും ചെയ്തത് വിശ്വസനീയമെല്ലന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കൂടാതെ 2018-19 വര്‍ഷത്തിലെ എെൻറ നാട്, ശുചിത്വ നാട് പദ്ധതിയിലും അപാകതയുെണ്ടന്ന് കണ്ടെത്തി. ഇത് സംബന്ധിച്ച് പഞ്ചായത്ത് െഡപ്യൂട്ടി ഡയറക്ടര്‍ അന്വേഷണം നടത്തി സംസ്ഥാന ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.