ശബരിമല: പ്രതിദിനം 20,000 പേരെ പ്രവേശിപ്പിക്കണമെന്ന ഹരജിയിൽ വിശദീകരണം തേടി
text_fieldsകൊച്ചി: ശബരിമലയിൽ മണ്ഡല, മകരവിളക്ക് സീസണിൽ പ്രതിദിനം 20,000 പേരെ പ്രവേശിപ്പിക്കണമെന്ന ഹരജിയിൽ ഹൈകോടതി സർക്കാറിെൻറ വിശദീകരണം തേടി. ദിവസവും 1000 ഭക്തർക്ക് പ്രവേശനം നൽകാനുള്ള ഇപ്പോഴത്തെ തീരുമാനം എന്ത് മാനദണ്ഡപ്രകാരമാണെന്ന് വ്യക്തമാക്കാനും നിർദേശിച്ചു. തിരുപ്പതി ക്ഷേത്രത്തിൽ സുരക്ഷമാനദണ്ഡങ്ങൾ പാലിച്ച് പ്രതിദിനം 20,000 പേർക്കുവരെ പ്രവേശനം നൽകുന്നുണ്ടെന്നും ശബരിമലയിലും സമാന രീതിയിൽ ഭക്തരെ പ്രവേശിപ്പിക്കാൻ കഴിയുമെന്നും കാണിച്ച് ചെന്നൈ അണ്ണാനഗർ സ്വദേശി കെ.പി. സുനിൽ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
ശരണപാതയിൽ 500 മീറ്റർ ഇടവിട്ട് അണുനശീകരണ ടണൽ ഒരുക്കുന്നതടക്കം വ്യക്തമാക്കി സസ്യജന്യ ശുചീകരണ ഉൽപന്ന നിർമാണക്കമ്പനി സമർപ്പിച്ച സമഗ്ര പദ്ധതിയും ഹരജിക്കൊപ്പം സമർപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.