ശബരിമല: പൊലീസിനെതിരായ അന്വേഷണത്തിലെ ഉദാസീനത അപലപനീയം –ഹൈകോടതി
text_fieldsകൊച്ചി: ശബരിമലയിലെ പൊലീസ് അതിക്രമത്തെക്കുറിച്ചുള്ള അന്വേഷണത്തിലെ ഉദാസീനത അ പലപനീയമെന്ന് ഹൈകോടതി. ഇതുസംബന്ധിച്ച സർക്കാർ വിശദീകരണം മതിയായതല്ലെന്നും അന് വേഷണ ഉദ്യോഗസ്ഥരുടെ കാര്യശേഷിയിൽ സംശയമുണ്ടെന്നും വ്യക്തമാക്കിയ ജസ്റ്റിസ് പി. ആർ. രാമചന്ദ്ര മേനോൻ, ജസ്റ്റിസ് എൻ. അനിൽകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച്, ഇത ുമായി ബന്ധപ്പെട്ട ഹരജികൾ സർക്കാറിെൻറ സത്യവാങ്മൂലത്തിനായി മാറ്റി.
ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ഭക്തരെ ആക്രമിച്ച പൊലീസുകാർക്കെതിരെ നടപടി വേണമെന്നതടക്കം ഹരജികൾ പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണമുണ്ടായത്. ചില ഹരജികൾ ഡിവിഷൻബെഞ്ച് തീർപ്പാക്കി.
ശബരിമലയിൽ അതിക്രമം നടത്തിയ മൂന്ന് പൊലീസുകാരെ തിരിച്ചറിയുകയും ചോദ്യംചെയ്യുകയും ചെയ്തതായി സർക്കാർ ചൂണ്ടിക്കാട്ടി. വിവിധ ബറ്റാലിയനുകളിൽ നിന്നുള്ള മറ്റുള്ളവരെ തിരിച്ചറിയാൻ അന്വേഷണം തുടരുകയാണ്. തെരഞ്ഞെടുപ്പ് നടപടികളുടെ ഭാഗമായി ഇവരെ പുനർവിന്യസിപ്പിച്ചതിനാൽ തുടർനടപടിക്ക് സാവകാശം വേണമെന്നും സർക്കാർ ചൂണ്ടിക്കാട്ടി.
തുടർന്നാണ് സർക്കാറിെൻറ മറുപടി മതിയായതല്ലെന്ന് കോടതി വിലയിരുത്തിയത്. സർക്കാറിന് സത്യവാങ്മൂലം സമർപ്പിക്കാൻ രണ്ടാഴ്ച സമയം അനുവദിച്ച കോടതി, ഹരജി പിന്നീട് പരിഗണിക്കാൻ മാറ്റി.
ശബരിമലയിൽ ഇപ്പോൾ ക്രമസമാധാന പ്രശ്നങ്ങൾ നിലവിലില്ലെന്നും സമാധാനാന്തരീക്ഷം തകർക്കാൻ ആരും ശ്രമിക്കരുതെന്നും അഹിന്ദുക്കളെ ശബരിമലയിൽ പ്രവേശിപ്പിക്കരുതെന്നാവശ്യപ്പെടുന്ന ഹരജി പരിഗണിക്കവേ കോടതി ചൂണ്ടിക്കാട്ടി. ഇത്തരമൊരു ആവശ്യം ഇപ്പോൾ പരിഗണിക്കേണ്ടതാണെന്ന് തോന്നുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി തുടർന്ന് ഹരജി അടുത്തയാഴ്ച പരിഗണിക്കാനായി മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.