ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ ബാധിച്ചതായി എൽ.ഡി.എഫ്
text_fieldsതിരുവനന്തപുരം: േലാക്സഭ തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം തോല്‍വിക്ക് കാരണമായെന ്ന് സമ്മതിച്ച് എല്‍.ഡി.എഫ് സംസ്ഥാന സമിതി. യു.ഡി.എഫും ബി.ജെ.പിയും സര്‍ക്കാറിനെതിരെ നടത് തിയ പ്രചാരണത്തെ മറികടക്കാന്‍ എല്‍.ഡി.എഫിനായില്ലെന്ന് കണ്‍വീനര്‍ എ. വിജയരാഘവന് വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. വിശ്വാസി സമൂഹത്തിെൻറ തെറ്റിദ്ധാരണ നീക്കാന്‍ ആവശ്യ മായ പ്രചാരണ പ്രവര്‍ത്തനം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഫലപ്രഖ്യാപനത്തിനുശേഷം ആദ്യമായി ചേര്‍ന്ന എല്‍.ഡി.എഫ് സംസ്ഥാന സമിതിയിലായിരുന്നു ശബരിമല തിരിച്ചടിയായെന്ന വിലയിരുത്തല്‍.ശബരിമല വിഷയം എല്‍.ഡി.എഫിന് ക്ഷീണമുണ്ടാക്കി. മതേതര വിശ്വാസികള്‍ വൻതോതില്‍ യു.ഡി.എഫിന് വോട്ട് ചെയ്തു. മുന്‍കാലത്ത് എല്‍.ഡി.എഫിനൊപ്പം നിന്നവരില്‍ ഒരുഭാഗവും യു.ഡി.എഫിന് വോട്ട് ചെയ്തതാണ് തിരിച്ചടിക്കു കാരണം.
കേന്ദ്രത്തിൽ ബി.ജെ.പിക്ക് ബദലാവാൻ ഇടതുപക്ഷത്തേക്കാള്‍ കരുത്ത് കോണ്‍ഗ്രസിനാണെന്നും രാഹുല്‍ ഭാവി പ്രധാനമന്ത്രിയാണെന്നുമുള്ള പ്രചാരണവും യു.ഡി.എഫിന് ഗുണംചെയ്തു. ഇതിലൂടെ മതേതരവാദികളുടെ വോട്ട് യു.ഡി.എഫ് നേടി. അതേസമയം, ശബരിമല വിഷയത്തില്‍ വിശ്വാസിസമൂഹത്തെ തെറ്റിദ്ധരിപ്പിക്കാന്‍ യു.ഡി.എഫും ബി.ജെ.പിയും ശ്രമിച്ചു. വിശ്വാസപ്രശ്നമായതിനാല്‍ എല്‍.ഡി.എഫ് അത് ചര്‍ച്ചയാക്കാന്‍ മുതിര്‍ന്നില്ല. എല്‍.ഡി.എഫ് നിലപാട് ശരിയായി ധരിപ്പിച്ചും ജനങ്ങളോട് സംസാരിച്ചും മാത്രമേ അകന്നുപോയ വിശ്വാസികളെ തിരിച്ചുകൊണ്ടുവരാന്‍ കഴിയൂ. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടിന് യോഗത്തില്‍ അംഗീകാരം ലഭിച്ചതായും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് സമയത്ത് സര്‍ക്കാറിനെതിരായ വികാരം ഉണ്ടായില്ല. എന്നാല്‍, സര്‍ക്കാര്‍ ചെയ്ത നല്ല കാര്യങ്ങള്‍ വോട്ടായി മാറിയില്ല. സര്‍ക്കാര്‍ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ മുന്നണിയില്‍ ചര്‍ച്ച നടത്തും. ജനകീയ വിഷയങ്ങള്‍ ഉയര്‍ത്തിയുള്ള പ്രചാരണം ഘടകകക്ഷികള്‍ ഒന്നിച്ചോ, പ്രത്യേകമായോ നടത്തും.
വിശ്വാസികളുടെ തെറ്റിദ്ധാരണ മാറ്റും എന്നതിന് ഏതെങ്കിലും സമുദായ സംഘടനകളുമായി ചര്‍ച്ചനടത്തും എന്ന് അർഥമില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. എന്‍.എസ്.എസിേൻറത് സ്വതന്ത്ര അഭിപ്രായമാണ്. നവോത്ഥാന സംരക്ഷണം തുടര്‍ച്ചയായി നടക്കേണ്ട കാര്യമാണ്. ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്ക് മജിസ്റ്റീരിയല്‍ അധികാരം നല്കി പൊലീസ് കമീഷണറേറ്റ് രൂപവത്കരിക്കുന്ന വിഷയം യോഗത്തില്‍ ചര്‍ച്ചയായില്ല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഏകപക്ഷീയ തീരുമാനം എടുത്തിട്ടില്ല. അഭിപ്രായവ്യത്യാസമുണ്ടെങ്കില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.