ശബരിമല വിഷയവുമായി ബി.ജെ.പി സംഘം രാഷ്ട്രപതിക്കു മുന്നിൽ
text_fieldsന്യൂഡൽഹി: ശബരിമല വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതൃസംഘം രാഷ് ട്രപതി രാംനാഥ് കോവിന്ദിനു മുന്നിൽ. ഭരണഘടനാപരമായി രാഷ്ട്രപതിയുടെ ഏതുവിധത ്തിലുള്ള ഇടപെടലാണ് സാധ്യമാവുക എന്ന് വ്യക്തമല്ല. രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് നേതാക്കൾ വിശദീകരിച്ചു.
കേരളത്തിൽ ക്രമസമാധാനനില തകർന്നുവെന്നും രാഷ്ട്രപതിയുടെ ഉചിതമായ ഇടപെടൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരൻ പിള്ള പറഞ്ഞു. യുവതി പ്രവേശനത്തെ തുടർന്നുണ്ടായ ക്രമസമാധാന പ്രശ്നങ്ങൾ നേതൃസംഘം രാഷ്്ട്രപതിയോട് വിശദീകരിച്ചു.
ശബരിമലയിലെ സ്ഥിതി പഠിക്കാൻ ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് രാഷ്ട്രപതിക്ക് കൈമാറിയിട്ടുണ്ട്. ശബരിമല വിഷയത്തിൽ ഇൗ മാസം 22ന് സുപ്രീംകോടതി സ്വീകരിക്കുന്ന നിലപാടിനു ശേഷം ഒാർഡിനൻസ് അടക്കമുള്ള കാര്യങ്ങളിൽ നിലപാട് എടുക്കുമെന്ന് നേതാക്കൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.