‘എന്തിനോ വേണ്ടി തിളക്കുന്ന’ ബി.ജെ.പിയും സംഘ്പരിവാറും
text_fieldsതിരുവനന്തപുരം: ശബരിമല വിഷയത്തിൽ ‘എന്തിനോ വേണ്ടി തിളക്കുന്ന’ അവസ്ഥയിൽ ബി.ജെ.പ ിയും സംഘ്പരിവാറും. അവസാന വിശ്വാസിയുടെ ശ്വാസം നിലനിൽക്കുന്നതുവരെ ശബരിമലയിൽ യുവ തികളെ പ്രവേശിപ്പിക്കില്ലെന്ന പ്രഖ്യാപനവുമായാണ് സമരം തുടങ്ങിയതെങ്കിലും കാര്യങ ്ങളെല്ലാം കൈവിട്ടുപോയി. ഒന്നിലേറെ പ്രാവശ്യം യുവതികൾ ശബരിമലയിൽ ദർശനം നടത്തി. തു ടർച്ചയായ ഹർത്താലുകളും ഹർത്താൽ ദിനത്തിലെ ആക്രമണങ്ങളും കാരണമായി പൊതുസമൂഹത്തിൽനിന്നും മാധ്യമങ്ങളിൽനിന്നും ഒറ്റപ്പെടുകയും ചെയ്തു. ശബരിമല പ്രക്ഷോഭത്തിെൻറയും സെക്രേട്ടറിയറ്റിന് മുന്നിൽ നടക്കുന്ന നിരാഹാര സമരത്തിെൻറയും ഭാവി എന്തെന്ന് തീരുമാനിക്കാൻപോലും കഴിയാത്ത അനിശ്ചിതത്വത്തിലാണ് നേതൃത്വം.
ഇത്രയുംനാൾ, ശബരിമലയിലെ യുവതി പ്രവേശനം ആചാരലംഘനമാണെന്ന പ്രചാരണം നടത്തിയാണ് വിശ്വാസികളെ ഒപ്പം നിർത്താൻ ശ്രമിച്ചത്. എന്നാൽ, മുൻ സംസ്ഥാന പ്രസിഡൻറ് ഉൾപ്പെെട നിലപാട് മാറ്റിയത് അണികളെയും ആശയക്കുഴപ്പത്തിലാക്കി. മുഖ്യമന്ത്രിയെ കേന്ദ്രീകരിച്ച് സമരം മാറ്റാനാണ് ഇപ്പോൾ ഉദ്ദേശിക്കുന്നത്. എന്നാൽ, ഇതിന് മതിയായ പിന്തുണ ലഭിക്കുമോയെന്ന ആശങ്കയുമുണ്ട്. കൊച്ചിയിൽ ചേർന്ന ബി.ജെ.പി, ഹിന്ദുസംഘടനകളുടെ നേതൃയോഗം ഇക്കാര്യങ്ങൾ വിലയിരുത്തിയതായാണ് വിവരം. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് തുടർച്ചയായി ഹർത്താലുകൾ പ്രഖ്യാപിക്കുന്നത് അണികൾക്കിടയിലും പ്രതിഷേധമുണ്ടാക്കുന്നുണ്ട്. ഇൗ വിഷയത്തിൽ മൂന്നുമാസത്തിനിടെ ഏഴ് ഹർത്താലുകളാണ് നടത്തിയത്. ഏറ്റവുമൊടുവിൽ നടത്തിയ ഹർത്താലിെൻറ നിയന്ത്രണം ആർ.എസ്.എസിെൻറയും ബി.ജെ.പിയുടെയും കൈയിൽനിന്ന് പോയി. തുടർന്നുണ്ടായ വ്യാപക അക്രമത്തിൽ 45 മാധ്യമപ്രവർത്തകർ ആക്രമിക്കപ്പെട്ടതിനെതുടർന്ന് മാധ്യമങ്ങൾ ബി.ജെ.പിയെ ബഹിഷ്കരിച്ചത് തിരിച്ചടിയായി.
വ്യാപകമായി കടകൾ തല്ലിത്തകർത്തതോടെ വ്യാപാരി സമൂഹവും എതിരായി. ഹർത്താൽ ദിനത്തിൽ അക്രമം നടത്തിയവരെ പിടികൂടാൻ പൊലീസ് ഉൗർജിതമായി രംഗത്തിറങ്ങിയതോടെ അണികളിൽ നല്ലൊരു വിഭാഗവും പിന്തിരിഞ്ഞു. പ്രക്ഷോഭങ്ങൾക്ക് ആളെ കിട്ടാത്ത അവസ്ഥയാണ് രൂപപ്പെട്ടിരിക്കുന്നത്. ഇതിനെതുടർന്നാണ് വെള്ളിയാഴ്ച സംസ്ഥാനത്ത് നടത്താൻ നിശ്ചയിച്ചിരുന്ന പല സമരപരിപാടികളും അവസാനനിമിഷം വേണ്ടെന്നുവെച്ചത്. ഉത്തരേന്ത്യൻ മാതൃകയിൽ ആസൂത്രിത കലാപനീക്കമാണ് സംഘ്പരിവാർ ശക്തികളുടെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് പൊലീസിെൻറയും വിലയിരുത്തൽ.
ശബരിമല വിഷയത്തിൽ സെക്രേട്ടറിയറ്റിന് മുന്നിൽ നടത്തുന്ന നിരാഹാരസമരം എങ്ങനെ അവസാനിപ്പിക്കണമെന്ന കാര്യത്തിലും ധാരണയില്ല. ഇൗമാസം 22ന് ശബരിമല വിഷയത്തിലെ റിവ്യൂ ഹരജി സുപ്രീംകോടതി പരിഗണിക്കുന്നതുവരെ സമരം തുടരാനാണ് തീരുമാനം. അതിനായി ഇനിയും രണ്ടാഴ്ചയിലേറെക്കാലം നിരാഹാരസമരം മുന്നോട്ടുകൊണ്ടുപോകണമെന്നതും വെല്ലുവിളിയാണ്. ഇപ്പോൾതന്നെ സമരപ്പന്തലിൽ ആളൊഴിഞ്ഞുതുടങ്ങി. ഇനിയും ഇൗ സമരം തുടരുന്നതിൽ അർഥമില്ലെന്ന നിലപാടിലാണ് പാർട്ടിയിലെ ഒരു വിഭാഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.