വാവർ പള്ളിയിലേക്ക് പുറപ്പെട്ട തമിഴ് യുവതികൾ അടങ്ങുന്ന സംഘം കസ്റ്റഡിയില്‍
text_fieldsപാലക്കാട്: എരുമേലി വാവർ പള്ളിയിലേക്ക് പുറപ്പെട്ട മൂന്ന് തമിഴ് യുവതികൾ അടങ്ങുന്ന ആറംഗ സംഘം പൊലീസ് കസ്റ്റഡിയില്‍. ഹിന്ദു മക്കൾ കക്ഷി പ്രവർത്തകരായ ആറുപേരെയാണ് തിങ്കളാഴ്ച രാത്രി എട്ടോടെ വേലന്താവളം ചെക്പോസ്റ്റിൽനിന്ന് കൊഴിഞ്ഞാമ്പാറ പൊലീസ് കസ്റ്റഡിയിലെടുത്തത്.
തമിഴ്നാട് തിരുപ്പൂർ സ്വദേശികളായ സുശീല ദേവി (35), രേവതി (39), മുരുകസ്വാമി (60), സെന്തിൽകുമാർ (31), തിരുനെൽവേലി സ്വദേശികളായ ഗാന്ധിമതി (51), തിരുപ്പതി (72) എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
സംഘ്പരിവാർ സംഘടനയായ ഹിന്ദു മക്കൾ കക്ഷിയുടെ പ്രവർത്തകർ സംസ്ഥാനത്തേക്ക് കടക്കാൻ പദ്ധതിയുണ്ടെന്ന് നേരത്തെ അറിഞ്ഞ പൊലീസ് മുഴുവൻ ചെക്പോസ്റ്റുകളിലും പരിശോധന കർശനമാക്കിയിരുന്നു. ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിനെ തുടർന്നാണ് എരുമേലിയിലെ വാവർ പള്ളിയിൽ പ്രവേശിക്കണമെന്ന ആവശ്യവുമായി യുവതികൾ രംഗത്തെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.