ശബരിമല മുഖ്യ അജണ്ടയാക്കാൻ ബി.ജെ.പി
text_fields
തിരുവനന്തപുരം: ശബരിമല മുഖ്യ അജണ്ടയായി നിശ്ചയിച്ച് പാർലമെൻറ് തെരഞ്ഞെടുപ ്പ് പ്രചാരണത്തിെൻറ അവസാനഘട്ടത്തിൽ ബി.ജെ.പി തന്ത്രം. ഹിന്ദുത്വ രാഷ്ട്രീയം മറയില ്ലാതെ പയറ്റുകയാണ് ലക്ഷ്യം. ശബരിമലയുടെ പേര് പറയാതെ ഇതിന് തുടക്കമിട്ട പ്രധാനമ ന്ത്രി നരേന്ദ്ര മോദി മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ശബരിമലയെക്കുറിച്ച് പറഞ ്ഞുതന്നെ പ്രചാരണം നടത്തുന്ന ശ്രമത്തിലാണ്. ചില മണ്ഡലങ്ങളിലെ ഗൃഹസന്ദർശനത്തിൽ മാത ്രം ഒതുങ്ങിനിന്ന വിശ്വാസപ്രശ്നം ശബരിമല പ്രക്ഷോഭകാലത്തെ അനുസ്മരിപ്പിക്കുന്ന തരത്തിൽ തെരുവിൽ അണിനിരത്തുകയാണ് ഒരു തന്ത്രം. യോഗങ്ങളിലൂടെ തെരഞ്ഞെടുപ്പ് അജണ്ടയെ ശബരിമലയിൽ കെട്ടിയിടുകയാണ് മറ്റൊരുതന്ത്രം.
വിശ്വാസം മുഖ്യവിഷയമാക്കി ഭൂരിപക്ഷ സമുദായ വോട്ടുകളിൽ ധ്രുവീകരണം സൃഷ്ടിക്കുകയാണ് ഉന്നംവെക്കുന്നത്. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ വെള്ളാപ്പള്ളി നടേശനെ ഇറക്കി ന്യൂനപക്ഷങ്ങൾെക്കതിരെ വർഗീയത പറെഞ്ഞങ്കിലും ലക്ഷ്യം കാണാത്ത ബി.ജെ.പി, വീണ്ടും സമുദായ ധ്രുവീകരണത്തിൽ ഭാഗ്യം പരീക്ഷിക്കുകയാണ്. ശബരിമലയുടെ പേരിൽ വോട്ട് തേടരുതെന്ന തെരഞ്ഞെടുപ്പ് കമീഷെൻറ ലക്ഷ്മണരേഖ ലംഘിച്ചും അജണ്ടയാക്കാനാണ് തീരുമാനം. തീവ്രഹിന്ദുത്വത്തിെൻറ വക്താവ് യോഗി ആദിത്യനാഥ് മുസ്ലിംലീഗിനെ വൈറസിനോടും ബി.ജെ.പി അധ്യക്ഷൻ അമിത്ഷാ വയനാടിനെ പാകിസ്താേനാടും ഉപമിച്ച് ഉത്തരേന്ത്യയിൽ നേരത്തേതന്നെ കേരളത്തെ തെരഞ്ഞെടുപ്പ് അജണ്ടയാക്കിയിരുന്നു.
രാഹുലിെൻറ സ്ഥാനാർഥിത്വത്തോടെ സംസ്ഥാനത്ത് പോരാട്ടം യു.ഡി.എഫ്- എൽ.ഡി.എഫ് എന്നതിലേക്ക് മാറി. ശബരിമല വിഷയമാക്കുമെന്ന് പ്രസ്താവിച്ചവരെ സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരൻപിള്ളതന്നെ തിരുത്തി. കേന്ദ്രസർക്കാർ വികസനമാണ് മുഖ്യ അജണ്ടയെന്ന പിള്ളയുടെ പ്രസ്താവന ആശയക്കുഴപ്പവും വിതച്ചു. ആർ.എസ്.എസ് തിരുത്തിയപ്പോഴും മുഖ്യ അജണ്ടയില്ലാതെ ബി.ജെ.പി വിയർത്തു. സംസ്ഥാന ആർ.എസ്.എസ് ഇതിലെ അതൃപ്തി ബി.ജെ.പി ദേശീയനേതൃത്വത്തെ ധരിപ്പിക്കുകയും ചെയ്തു.
സുപ്രീംകോടതിയിൽ റിവ്യൂ ഹരജി വന്നപ്പോഴും കേന്ദ്രം നിയമം കൊണ്ടുവരണമെന്ന ആവശ്യം ഉയർന്നപ്പോഴും അനങ്ങാപ്പാറ സമീപനമായിരുന്നു കേന്ദ്ര സർക്കാറിേൻറത്. ശബരിമല പ്രക്ഷോഭകാലത്ത് ശബരിമല കർമസമിതിയോട് സഹകരിച്ച പന്തളം രാജകുടുംബവും എൻ.എസ്.എസും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം ‘സമദൂര’ നിലപാെടടുത്തതും
തിരിച്ചടിയായി. പ്രചാരണത്തിൽ എൽ.ഡി.എഫ് ശബരിമല വിഷയത്തിൽനിന്ന് പാടെ മുഖം തിരിച്ചാണ് നീങ്ങുന്നത്.
കേരളത്തിൽ പ്രചാരണത്തിന് ഇറങ്ങിയ ഇടതിെൻറയും കോൺഗ്രസിെൻറയും ദേശീയ, സംസ്ഥാന നേതാക്കൾ കേന്ദ്ര സർക്കാറിെൻറ ജനവിരുദ്ധനയത്തിൽ കേന്ദ്രീകരിച്ചതും തിരിച്ചടിയായി. മൃദുസ്വരം പോര എന്ന തിരിച്ചറിവ് ആർ.എസ്.എസിനുമുണ്ടായി. ശബരിമല വിഷയം പറഞ്ഞ സുരേഷ് ഗോപിയെ തെരഞ്ഞെടുപ്പ് കമീഷൻ ചെവിക്ക് പിടിച്ചു. ഇതോടെ തീവ്രഹിന്ദുത്വം ഉറക്കെ പറയണമെന്നതിലേക്ക് ആർ.എസ്.എസ് എത്തി. ശബരിമല കർമസമിതിയെ മുന്നിൽ നിർത്തി കൂറ്റൻ ഹോർഡിങ്ങുകൾ നാൽക്കവലകളിൽ ഉയർത്തിയതിനെതിരെ എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചു.
തുടർന്ന് ശബരിമല പ്രക്ഷോഭകാലത്തെ അനുസ്മരിപ്പിക്കുന്ന തെരുവ് സമരതന്ത്രമാണ് സംഘ്പരിവാർ ആവിഷ്കരിച്ചത്. സെക്രേട്ടറിയറ്റിന് മുന്നിലെ പ്രതിഷേധം അതിെൻറ തുടക്കമായിരുന്നു. ശബരിമല വിശ്വാസികൾ ഏറെയുള്ള തമിഴ്നാട്ടിലും കർണാടകത്തിലും ശനിയാഴ്ചത്തെ പ്രചാരണയോഗങ്ങളിൽ ശബരിമലയുടെ പേര് വിശ്വാസികൾക്ക് പറയാൻ കഴിയുന്നില്ലെന്ന് പറഞ്ഞ മോദി സമുദായവികാരമാണ് ലക്ഷ്യമിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.