ശബരിമല വീണ്ടും ഏശുമോ എന്ന ആശങ്കയിൽ മുന്നണികൾ
text_fieldsപത്തനംതിട്ട: ഉപതെരെഞ്ഞടുപ്പ് പ്രചാരണത്തിൽ ശബരിമല യുവതി പ്രവേശനം വീണ്ടും സജീവ ചർച്ചയാകുേമ്പാൾ വിഷയം വോട്ടർമാരിൽ ഏശുമോ എന്നതിൽ മൂന്നു മുന്നണികളിലും ആശങ്ക. ഏശിയാൽ നേട്ടം കൊയ്യാമെന്നാണ് യു.ഡി.എഫ്, എൻ.ഡി.എ നേതൃത്വങ്ങളുടെ പ്രതീക്ഷ. ഏശാതെ പോയാൽ നേട്ടമാകുമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്.
വിഷയം ചർച്ചയാകുന്നതിനെ എൽ.ഡി.എഫ് ഭയക്കുന്നുെണ്ടന്ന് നേതാക്കളുടെ പ്രതികരണങ്ങളിൽനിന്ന് വ്യക്തമാണ്. യു.ഡി.എഫ്, എൻ.ഡി.എ നേതാക്കളാണ് ശബരിമല വിഷയം യോഗങ്ങളിൽ ഉന്നയിക്കുന്നത്. ശബരിമല ഒഴികെ എൽ.ഡി.എഫിനെതിരെ പ്രയോഗിക്കാൻ കാര്യമായ ആരോപണങ്ങളില്ലാത്തതാണ് ഇരുകൂട്ടരെയും ഇതിന് പ്രേരിപ്പിക്കുന്നതെന്ന് സി.പി.എം നേതാക്കൾ പറയുന്നു. വോട്ടർമാരുടെ പ്രതികരണം ഇനിയും പ്രകടമാകാത്തത് മൂന്നു മുന്നണികളെയും ആശങ്കെപ്പടുത്തുകയാണെന്നാണ് നിരീക്ഷകരുടെ അനുമാനം. ശബരിമലയിൽ സർക്കാർ കൈക്കൊണ്ട നടപടികൾക്കെതിരായ ജനരോക്ഷം പാർലമെൻറ് തെരെഞ്ഞടുപ്പിൽ തുടക്കം മുതൽ പ്രകടമായിരുന്നു.
ശബരിമലയോട് തൊട്ടുകിടക്കുന്ന കോന്നി മണ്ഡലത്തിൽപോലും ഇപ്പോൾ പഴയപോലെ പ്രത്യക്ഷ പ്രതിഷേധങ്ങൾ പ്രകടമല്ല. ഇതാണ് യു.ഡി.എഫ്, എൻ.ഡി.എ നേതൃത്വങ്ങളെ അലോസരെപ്പടുത്തുന്നത്. ശബരിമല തീവ്രമായി ഉന്നയിക്കാനാണ് തീരുമാനമെന്ന് കുമ്മനം രാജശേഖരനും കോന്നിയിൽ മത്സരിക്കുന്ന കെ. സുരേന്ദ്രനും വ്യക്തമാക്കിക്കഴിഞ്ഞു. മുല്ലപ്പള്ളിയും ചെന്നിത്തലയും അതുതെന്ന പറയുന്നു. മൂന്നു മുന്നണികളുെടയും ഭവനസന്ദർശന സ്ക്വാഡുകൾ വീടുവീടാന്തരം പറഞ്ഞു പോകുന്നത് ശബരിമല വിഷയമാണെന്ന് വ്യക്തമായിട്ടുണ്ട്. വോട്ടർമാരിൽനിന്ന് പാർലമെൻറ് തെരഞ്ഞെടുപ്പ് കാലത്തെ പോലുള്ള രൂക്ഷ പ്രതികരണം ഉണ്ടാകുന്നില്ലെന്ന ആശ്വാസത്തിലാണ് എൽ.ഡി.എഫ് പ്രവർത്തകർ. അതിനാൽ ശബരിമല വിഷയത്തിൽ മറ്റ് രണ്ട് മുന്നണികളും ഉയർത്തുന്ന വാദങ്ങളെ പ്രതിരോധിക്കുംവിധം വാദങ്ങൾ അവതരിപ്പിക്കാൻ ഇടതുപക്ഷ പ്രവർത്തകർക്ക് അവസരം ലഭിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.