Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമല ഹർത്താൽ: കെ....

ശബരിമല ഹർത്താൽ: കെ. എസ്.ആര്‍.ടി.സി ബസ്​ തകർത്ത നാലുപേർ അറസ്​റ്റിൽ

text_fields
bookmark_border
ശബരിമല ഹർത്താൽ: കെ. എസ്.ആര്‍.ടി.സി ബസ്​ തകർത്ത നാലുപേർ അറസ്​റ്റിൽ
cancel

കോഴിക്കോട്​: ശബരിമല യുവതീ പ്രവേശനത്തിനെതിരെ നടത്തിയ ഹര്‍ത്താലില്‍ താമരശ്ശേരിയില്‍ കെ.എസ്.ആര്‍.ടി.സി ബസ്​ എറിഞ്ഞ് തകര്‍ത്ത സംഭവത്തില്‍ നാല് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. താമരശ്ശേരി ചാലുമ്പാട്ടില്‍ ശ്രീഹരി, പൊല്‍പാടത്തില്‍ സുനില്‍കുമാര്‍ എന്ന ഉണ്ണി, പരപ്പന്‍പൊയില്‍ കായക്കല്‍ അര്‍ജുന്‍, കണ്ടമ്പാറക്കല്‍ കെ.പി വിനീഷ് എന്നിവരാണ് അറസ്റ്റിലായത്.

കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന് താരമശ്ശേരി ചുങ്കത്തുവെച്ച് കല്ലെറിയുകയും ചില്ല് തകര്‍ക്കുകയും ചെയ്ത സംഭവത്തിലാണ് അറസ്​റ്റ്​. പൊതുമുതല്‍ നശിപ്പിച്ചത് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് താമരശ്ശേരി പൊലീസ് കേസെടുത്തത്. പ്രതികളെ വൈകിട്ട് താമരശ്ശേരി കോടതിയില്‍ ഹാജരാക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsrss workersSabarimala issue
News Summary - Sabarimala issue- RSS workers arrested - Kerala news
Next Story