Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Feb 2019 2:38 PM IST Updated On
date_range 26 Jun 2019 10:29 AM ISTശബരിമല: വിധി നടപ്പാക്കേണ്ടത് തന്ത്രിയോ മുക്രിയോ അല്ല -ജസ്റ്റിസ് കെമാൽപാഷ
text_fieldsbookmark_border
കൊച്ചി: ശബരിമല യുവതീ പ്രവേശനത്തിൽ സുപ്രീംകോടതി വിധി നടപ്പാക്കാൻ തന്ത്രിയുടെ അടുത്ത് പോകേണ്ട അവസ്ഥയാണെന്ന് ജസ്റ്റിസ് കെമാൽപാഷ. തന്ത്രിയോ മുക്രിയോ മുസ് ലിയാരോ പുരോഹിതനോ അല്ല കാര്യങ്ങൾ തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കോടതിയുടെ തീരുമാനത്തെ അനുസരിക്കില്ലെന്ന് പറയുന്നത് എന്ത് കാഴ്ചപ്പാടാണ്. സുപ്രീംകോടതിയെ വികലമായി ചിത്രീകരിക്കാൻ ശ്രമം നടക്കുന്നതായും കെമാൽപാഷ പറഞ്ഞു.
മതപരമായ ധ്രുവീകരണത്തിനാണ് ചിലരുടെ ശ്രമം. മതങ്ങളെ കുറിച്ച് പറയാൻ സുപ്രീംകോടതിക്ക് എന്ത് അവകാശമെന്നാണ് ചിലർ ചോദിക്കുന്നത്. ഭരണഘടനാപരമായി സുപ്രീംകോടതിക്ക് മാത്രമാണ് ഇത്തരം വിഷയങ്ങളിൽ ഇടപെടാൻ അവകാശമുള്ളതെന്നും കെമാൽപാഷ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story