മുഖ്യമന്ത്രിയുടേത് ന്യൂനപക്ഷ വോട്ട് ഉറപ്പിക്കാനുള്ള തറക്കളിയെന്ന് കെ. മുരളീധരൻ
text_fieldsദുബൈ: കേന്ദ്രത്തിൽ യു.പി.എ സഖ്യം അധികാരത്തിൽ വന്നാൽ ശബരമലയിലെ ആചാര സംരക്ഷണത്തിന് പുതിയ നിയമം കൊണ്ടുവരാൻ ശിപാ ർശ ചെയ്യുമെന്ന് കെ.പി.സി.സി പ്രചാരണ വിഭാഗം കൺവീനർ കെ. മുരളീധരൻ. തന്ത്രിയെ രാക്ഷസനെന്ന് ഒരു മന്ത്രി വിളിച്ചത് രാ ക്ഷസന്‍റെ മന്ത്രിസഭയിൽ ഇരിക്കുന്നത് കൊണ്ടാവാം. തന്ത്രിയെ മാറ്റാൻ ദേവസ്വം മന്ത്രിക്ക് അവകാശമില്ലെന്ന് അദ്ദേഹം ആരോപിച്ചു.
ഇത്തരം സംസ്കാര ശൂന്യരായ മന്ത്രിമാരും ധാർഷ്ട്യം നിറഞ്ഞ മുഖ്യമന്ത്രിയും ചേർന്ന് കേരളത്തെ കുരുതിക്കളമാക്കി. മൂന്നു ദിവസം സംസ്ഥാനത്ത് നാഥനില്ലാതാക്കി. സംഘർഷത്തിൽ നിന്ന് കേരളത്തെ രക്ഷിക്കാൻ ബാധ്യസ്ഥനായ മുഖ്യമന്ത്രി മനഃപൂർവം കലാപങ്ങൾക്ക് വഴിയൊരുക്കുകയാണ്. ക്രമസമാധാനനില നിയന്ത്രിക്കാൻ മുഖ്യമന്ത്രിക്കോ മന്ത്രിമാർക്കോ കഴിയുന്നില്ലെന്നും മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.
ശബരിമലയിൽ യുവതികളെ കയറ്റിയത് മത ന്യൂനപക്ഷങ്ങളുടെ വോട്ട് ഉറപ്പിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ്. സംഘ്പരിവാറിനെ പ്രകോപിപ്പിച്ച് പ്രശ്നം ആർ.എസ്.എസ് -സി.പി.എം വിഷയമാക്കി മാറ്റാനും അതുവഴി ന്യൂനപക്ഷങ്ങളുടെ വോട്ട് ഉറപ്പിക്കാനുമുള്ള തറക്കളിയാണ് മുഖ്യമന്ത്രിയുടേത്. യു.ഡി.എഫ് ഭരണത്തിൽ ആർ.എസ്.എസിനെ അക്രമം നടത്താൻ അനുവദിച്ചിരുന്നില്ലെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.