രാഷ്ട്രീയ പാർട്ടികളുടെ സഹായം തേടാൻ ശബരിമല കർമസമിതി
text_fieldsതിരുവനന്തപുരം: ശബരിമല കർമസമിതി നേതാക്കൾ രാഷ്ട്രീയ പാർട്ടികളുടെ ദേശീയ നേതാ ക്കളെ കണ്ട് ശബരിമല വിഷയത്തിൽ സഹായം തേടും. 17മുതൽ 19വരെ ഡൽഹിയിലാണ് കൂടിക്കാഴ്ച. കോ ൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ, സി.പി.എം ജന.സെക്രട്ട റി സീതാറാം യെച്ചൂരി അടക്കമുള്ളവരെ കാണുമെന്ന് കർമസമിതി ചെയർപേഴ്സൺ കെ.പി. ശശികല, ജന.സെക്രട്ടറി എസ്.ജെ.ആർ. കുമാർ എന്നിവർ വാർത്തസേമ്മളനത്തിൽ അറിയിച്ചു.
സമിതി ദേശീയ അധ്യക്ഷൻ ജസ്റ്റിസ് എൻ. കുമാർ, ഉപാധ്യക്ഷരായ ജസ്റ്റിസ് ജയ്ചന്ദ്രൻ ഡോ. ടി.പി. സെൻകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാകും നേതാക്കളെ കാണുക. 19ന് ഡൽഹിയിൽ സെമിനാറും സംഘടിപ്പിച്ചിട്ടുണ്ട്. ദേശീയ മാധ്യമങ്ങളുടെ ഒാഫിസുകളും സന്ദർശിക്കും. ശബരിമല വിഷയത്തിൽ സംസ്ഥാന-കേന്ദ്ര സർക്കാറുകൾ പ്രമേയം പാസാക്കണമെന്നാണ് തങ്ങളുടെ ആവശ്യം, അതിനാണ് പാർട്ടികളുടെ സഹായം തേടുന്നതെന്നും ശശികല പറഞ്ഞു.
വിശ്വാസികളുടെ ആഗ്രഹം സാധ്യമാകും വരെ ശബരിമലയിൽ സമരം തുടരും. ശബരിമല വിഷയം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്. ആചാരലംഘനത്തിന് ശ്രമിച്ചവരുടെ മാവോവാദി പശ്ചാത്തലവും അവരുമായി സർക്കാറിനും ഉന്നത ഉദ്യോഗസ്ഥർക്കുമുള്ള ബന്ധവും അന്വേഷിക്കണമെന്നാണ് ആവശ്യം. എൻ.െഎ.എ അന്വേഷണമാണ് വേണ്ടതെന്നും അവർ കൂട്ടിച്ചേർത്തു. ശബരിമല പ്രക്ഷോഭത്തിെൻറ ഭാഗമായി 20ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ അയ്യപ്പഭക്ത സംഗമം നടത്തും. സമ്മേളനത്തിൽ മാതാ അമൃതാനന്ദമയി മുഖ്യാതിഥിയായിരിക്കും. 200 ലധികം സമുദായ സംഘടനകളുടെ ഭാരവാഹികൾ ഉൾപ്പെടെ രണ്ടു ലക്ഷത്തോളം പേർ പെങ്കടുക്കും. സംഗമത്തിന് മുന്നോടിയായി തിരുവനന്തപുരത്തെ പ്രധാന കേന്ദ്രങ്ങളിൽ 18ന് രാവിലെ അയ്യപ്പമണ്ഡപങ്ങൾ ഒരുക്കും. മൂന്ന് ദിവസം അയ്യപ്പവിഗ്രഹവും വിളക്കും െവച്ച് പൂജ നടക്കും. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ഇത്തരത്തിലൊരു വിധി വരില്ലെന്ന അമിത ആത്മവിശ്വാസം തിരിച്ചടിയായെന്ന് ശശികല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.