ശബരിമല: ഒരുക്കങ്ങള്‍ മുഖ്യമന്ത്രി അവലോകനം ചെയ്തു
text_fieldsതിരുവനന്തപുരം: മണ്ഡല-മകരവിളക്ക് സീസണിൽ തീർഥാടകർക്ക് മതിയായ സൗകര്യങ്ങൾ ഒര ുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സീസൺ ആരംഭിക്കുന്നതിന് മുന്നോടിയായി ശബ രിമല തീർഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ദേവസ്വം ബോര്‍ഡും വിവിധ സര്‍ക്കാര ് വകുപ്പുകളും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുകയായിരുന്നു അദ്ദേഹം.
< p>ഇടത്താവളങ്ങളിലെ സൗകര്യങ്ങളെല്ലാം പൂര്‍ത്തിയായിട്ടുണ്ടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് യോഗത്തില്‍ പറഞ്ഞു. ശുദ്ധജല വിതരണം, ചികിത്സ സൗകര്യം, മലിനീകരണ നിയന്ത്രണം, ശുചിമുറി സൗകര്യം, സുരക്ഷ, യാത്രാസൗകര്യം, റോഡുകളുടെ അറ്റകുറ്റപ്പണി, ശബരിമലയില്‍ ഡ്യൂട്ടിക്ക് നിയോഗിക്കുന്ന ഉദ്യോഗസ്ഥര്‍ക്കുള്ള താമസ സൗകര്യം തുടങ്ങിയവയെല്ലാം യോഗം അവലോകനംചെയ്തു.ചികിത്സ സൗകര്യം ഉറപ്പാക്കുന്നതിന് ആരോഗ്യവകുപ്പ് വിപുലമായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അധികമായി 300 ജീവനക്കാരെ ശബരിമലയിലേക്ക് നിയോഗിച്ചു. നിലയ്ക്കല്‍-പമ്പ റൂട്ടില്‍ കെ.എസ്.ആര്.ടി.സിയുടെ 210 സർവിസുണ്ടാകും. ശബരിമലയിലേക്കുള്ള റൂട്ടുകളില്‍ നിലവിലുള്ള സർവിസുകള്‍ക്ക് പുറമേ 379 സർവിസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
യോഗത്തില്‍ എം.എല്‍.എമാരായ രാജു അബ്രഹാം, ഇ.എസ്. ബിജിമോള്‍, ചീഫ് സെക്രട്ടറി ടോം ജോസ്, ദേവസ്വം ബോര്‍ഡ് പ്രസിഡൻറ് എം. പത്മകുമാര്‍, പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ, എ.ഡി.ജി.പിമാരായ അനന്തകൃഷ്ണന്, ആര്. ശ്രീലേഖ, ദേവസ്വം പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിൻഹ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.