ശബരിമലയെ ദേശീയ തീർഥാടന കേന്ദ്രമാക്കും- പിണറായി
text_fieldsശബരിമല: ശബരിമലയെ ദേശീയ തീർഥാടന കേന്ദ്രമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തീർഥാടകരുെട സുരക്ഷയാണ് പ്രധാനം. അതിനാൽ ശബരിമലയിൽ കൂടുതൽ കോൺക്രീറ്റ് െകട്ടിടങ്ങൾ വേണ്ട. മാസ്റ്റർ പ്ലാനിെൻറ ഭാഗമായുള്ള വികസനമാണ് ശബരിമലയിൽ നടക്കുന്നത്. വിനോദസഞ്ചാര വകുപ്പിെൻറ പുണ്യദർശനം കോംപ്ലക്സിെൻറയും ജലസംഭരണിയുെടയും നിർമാണ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയിെലത്തിയ പിണറായി വിജയൻ സോപാനത്തിെലത്തി പുതിയ കൊടിമരം കണ്ടു. ചുറ്റമ്പലത്തിലൂെട നടന്ന് സോപാനത്തിനടുത്ത് എത്തി ശ്രീകോവിലിലെ അയ്യപ്പ വിഗ്രഹം ദർശിച്ചു. മേൽശാന്തിയുമായി കുശലപ്രശ്നം നടത്തി. ശേഷം മാളികപ്പുറത്തെത്തിയ പിണറായി മാളികപ്പുറം ക്ഷേത്രം, മണിമണ്ഡപം, കൊച്ചു കടുത്ത മണ്ഡപം എന്നിവ സന്ദർശിച്ചു.
ആദ്യമായാണ് ഒരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രി ശബരിമലേക്ഷത്ര സന്നിധാനത്ത് അയ്യപ്പ വിഗ്രഹത്തിന് മുന്നിലെത്തുന്നത്. തുടർന്ന് താഴെ വാവര് സ്വാമി നടയിൽ എത്തി മുഖ്യകർമ്മി അബ്ദുൾ റഷീദ് മുസലിയാരിൽ നിന്നും കൽക്കണ്ടവും കുരുമുളകും ചേർത്ത പ്രസാദവും വാങ്ങികഴിച്ചു. പിന്നീട് രണ്ട് തവണ പ്രസാദം ചോദിച്ച് വാങ്ങുകയും ചെയ്തു. മന്ത്രി ജി.സുധാകരനും ഒപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.