ശബരിമല: ആർ.എസ്.എസും കോൺഗ്രസും കള്ളപ്രചാരണം നടത്തുന്നു -ദേവസ്വം മന്ത്രി
text_fieldsതിരുവനന്തപുരം: സുപ്രീകോടതി വിധി എങ്ങനെ ഉണ്ടായി എന്നത് മറച്ചുവെച്ചാണ് ആർ.എസ്.എസും ബി.ജെ.പിയും സർക്കാരിനതിരെ കള്ള പ്രചാരണം നടത്തുന്നതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ബി.ജെ.പി മുഖപത്രത്തിൽ വന്ന ലേഖനം പ്രസക്തമാണ്. സർക്കാരിനെ വിമർശിക്കാൻ സുപ്രിംകോടതി വിധി ആയുധമാക്കുന്നു.
ആർ.എസ്.എസും ബി.ജെ.പിയും കോൺഗ്രസും കള്ള പ്രചാരണം നടത്തുകയാണ്. നേരത്തേ കോൺഗ്രസ് സ്വീകരിച്ചിരുന്ന നിലപാടും ലിംഗ സമത്വം എന്നതായിരുന്നു. ഇപ്പോൾ കോൺഗ്രസ് തീക്കൊള്ളികൊണ്ട് തല ചൊറിയുന്നു. കള്ള പ്രചാരണങ്ങൾ നടത്തി ദീർഘകാലം നിൽക്കാനാകില്ല. ചെന്നിത്തല കലക്കവെള്ളത്തിൽ മീൻ പിടിക്കുകയാണ്. വോട്ട് കിട്ടാൻ കോൺഗ്രസ് നടത്തുന്ന കാര്യം കോൺഗ്രസിൻെറ നാശത്തിനേ വഴിവെക്കൂ. വർഗീയതയെയും മതത്തെയും ഉപയോഗിച്ച് ഇടതുപക്ഷത്തെ തകർക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്.
സർക്കാർ കൊടുത്ത സത്യവാങ്മൂലം പ്രസക്തമാണ്. ഞങ്ങൾ ഒരു സ്ത്രീയെയും ശബരിമലയിലേക്ക് ക്ഷണിക്കുന്നില്ല. നിലവിലെ വിധി അനുസരിച്ച് സ്ത്രീകൾ ശബരിമലയിലെത്തിയാൽ സംരക്ഷണം നൽകേണ്ട ബാധ്യത സർക്കാരിനുണ്ട്. കോടതി ഉത്തരവ് നടപ്പിലാക്കാനുള്ള ബാധ്യത പൂർത്തിയാക്കാനുള്ള ഉത്തരവാദിത്തം സർക്കാരിനുണ്ട്. സുപ്രീംകോടതി റിവ്യൂ പരിഗണിച്ച് പുതിയ ഉത്തരവിട്ടാൽ അത് നടപ്പാക്കാനുള്ള ഉത്തരവാദിത്തവുമുണ്ട്. വ്യത്യസ്തമായ അഭിപ്രായങ്ങൾ കേട്ട് ഭരണഘടനാ ബെഞ്ച് എടുത്ത തീരുമാനമാണത്. റിവ്യൂ ഹരജിക്ക് പോകേണ്ടവർക്ക് പോകാമെന്നും മന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.