ശബരിമല: സ്ത്രീ പ്രവേശം തടയണമെന്ന് ഹൈകോടതിയിൽ ഹരജി
text_fieldsകൊച്ചി: തുലാമാസ പൂജക്കായി ശബരിമല നടതുറക്കുേമ്പാൾ സ്ത്രീകളെ പ്രവേശിപ്പിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി. സുപ്രീംകോടതി ഉത്തരവ് വന്ന് 20 ദിവസത്തിനുശേഷം ഇൗമാസം 18നാണ് നട തുറക്കുന്നതെന്നതിനാൽ 41 ദിവസത്തെ വ്രതമെടുക്കാനുള്ള സമയം ലഭിക്കുന്നില്ലെന്നും അതിനാൽ, സ്ത്രീകൾക്ക് പ്രവേശം അനുവദിക്കരുതെന്നും ചൂണ്ടിക്കാട്ടി എ.എച്ച്.പി സംസ്ഥാന പ്രസിഡൻറ് എം.കെ. ഗോപിനാഥാണ് ഹരജി നൽകിയത്.
ശബരിമലയിൽ പ്രവേശിക്കാൻ താൽപര്യപ്പെടാത്ത വനിത പൊലീസുകാരെ നിയോഗിക്കരുത്.സെപ്റ്റംബർ 28ന് സുപ്രീംകോടതി വിധി വന്ന ശേഷം സ്ത്രീകളെ പ്രവേശിപ്പിക്കാനുള്ള നടപടികൾ സർക്കാറും തിരുവിതാംകൂർ ദേവസ്വം ബോർഡും സ്വീകരിച്ചു വരുന്നതായി ഹരജിയിൽ പറയുന്നു. ശബരിമലയിലേക്ക് കെട്ടുകെട്ടി പോകാൻ 41 ദിവസത്തെ വ്രതമെടുക്കണമെന്നാണ് ആചാരം. ഇൗ മാസം നട തുറക്കുന്ന സമയത്ത് 41 ദിവസത്തെ വ്രതമെടുക്കാൻ സാധ്യമല്ല.
മാത്രമല്ല, ശബരിമല വിധിയുമായി ബന്ധപ്പെട്ട് ഒേട്ടറെ പേർ പുനഃപരിശോധന ഹരജിയുമായി സുപ്രീംകോടതിയെ സമീപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. അതിനാൽ, കൃത്യമായി വ്രതമെടുക്കാതെ സ്ത്രീകളെ മല ചവിട്ടാൻ അനുവദിക്കരുത്. തുലാംമാസ നടതുറപ്പിന് സ്ത്രീകൾ പ്രവേശിക്കുന്നത് തടയണം. ഒേട്ടറെ വനിത പൊലീസുകാർക്ക് വിശ്വാസപരമായ കാരണങ്ങളാൽ പമ്പക്കപ്പുറത്തേക്ക് പോയി ജോലി ചെയ്യാൻ വിമുഖതയുണ്ട്. അത്തരക്കാരെ നിർബന്ധിച്ച് ശബരി മല ഡ്യൂട്ടിക്ക് അയക്കരുതെന്നും ഹരജിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.