മന്നത്തിെൻറ നിലപാട് ഒാർമിപ്പിച്ച് എൻ.എസ്.എസിന് മുഖ്യമന്ത്രിയുടെ മറുപടി
text_fieldsതിരുവനന്തപുരം: മന്നത്ത് പത്മനാഭെൻറ നിലപാട് ഒാർമിപ്പിച്ച് ശബരിമല വിഷയത്തിൽ എൻ.എസ്.എസിന് മുഖ്യമന്ത്രി പിണറായി വിജയെൻറ മറുപടി. ആചാരങ്ങളിലെ മനുഷ്വത്വരഹിതമായ സമീപനങ്ങള്‍ക്കെതിരെ പോരാടിയാണ് മന്നത്ത് പത്മനാഭന് മുന്നോട്ടുപോയതെന്ന് ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാമുദായിക പരിഷ്കരണം മാത്രമല്ല, അതിനപ്പുറം മനുഷ്യരുടെയെല്ലാം പ്രശ്നങ്ങളിലേക്ക് ഇടപെടുന്ന നവോത്ഥാന പാരമ്പര്യമായിരുന്നു മന്നത്ത് പത്മനാഭന് ഉയര്‍ത്തിപ്പിടിച്ചതെന്നും ശബരിമല വിഷയവുമായി ബന്ധപ്പെട്ട വാർത്തസമ്മേളനത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.
യോഗക്ഷേമ സഭ, എൻ.എസ്.എസ്, എസ്.എൻ.ഡി.പി അടക്കം എല്ലാവരും ഇതിനെക്കുറിച്ച് ആലോചിക്കണം. നാട്ടുരാജ്യങ്ങളിലെ ആചാരപരമായ പ്രശ്നങ്ങളിലും മറ്റും ഇടപെടേണ്ടതില്ലെന്ന ധാരണ തിരുത്തി അത്തരം പ്രശ്നങ്ങളില്‍ ദേശീയപ്രസ്ഥാനം ഇടപെടണമെന്ന കാഴ്ചപ്പാട് രൂപപ്പെട്ടത് വൈക്കം സത്യഗ്രഹത്തിെൻറ പശ്ചാത്തലത്തിലാണ്. നിലനില്‍ക്കുന്ന ആചാരത്തിനെതിരായ സമരത്തിലൂടെയാണ് മന്നത്ത് പത്മനാഭന് സാമൂഹിക പരിഷ്കരണ പ്രസ്ഥാനത്തില്‍ സുപ്രധാന സ്ഥാനം വഹിക്കുന്ന നിലയിലേക്ക് ഉയര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു.
ആൺകുട്ടികളെ കിട്ടാൻ അമ്മമാർ പെൺകുട്ടികളെ മുതലകൾക്ക് എറിഞ്ഞുകൊടുക്കുന്ന ആചാരം 1862ൽ നിരോധിച്ചിരുന്നു. അതിനു ശേഷവും സ്ത്രീകൾ പെൺകുട്ടികളെ എറിഞ്ഞുകൊടുത്തപ്പോൾ പൊലീസിന് മുതലകളെ വെടിെവച്ചുകൊല്ലേണ്ടി വന്നു. പത്മനാഭസ്വാമി ക്ഷേത്രത്തിൽ മാറുമറച്ചെത്തിയവരെ മറയ്ക്കാത്ത സ്ത്രീകൾ തല്ലിയിരുന്നു. സാമൂഹികപരിഷ്കരണത്തിൽ ചില ഇടപെടൽ വരുേമ്പാൾ എല്ലാവരും ഒപ്പം അണിനിരക്കണമെന്നിെല്ലന്ന് മുഖ്യമന്ത്രി ഒാർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.