‘മാധ്യമ’ത്തിെൻറ വാഹനം തകർത്തു; ഫോേട്ടാഗ്രാഫറെ മർദിച്ചു
text_fieldsശബരിമല: നിലക്കലിൽ നാമജപത്തിനെത്തിയ സമരക്കാർ മാധ്യമപ്രവർത്തകരെ സംഘം ചേർന്ന് ആക്രമിച്ചു. ബുധനാഴ്ച രാവിലെ ആറു മുതലാണ് മാധ്യമ പ്രവർത്തകരെ വളഞ്ഞുെവച്ച് അയ്യപ്പ സംരക്ഷണ പ്രവർത്തകർ എന്ന് അവകാശപ്പെടുന്ന ഒരു സംഘം ആക്രമണം നടത്തിയത്. അക്രമികൾ ‘മാധ്യമ’ത്തിെൻറ ജീപ്പ് തകർത്തു. ഫോേട്ടാഗ്രാഫർ ദിലീപ് പുരയ്ക്കൽ, ഡ്രൈവർ റെജി ആൻറണി എന്നിവർക്ക് മർദനമേറ്റു. നിലക്കലിലാണ് റിപ്പബ്ലിക്കൻ ടി.വി റിപ്പോർട്ടർ പൂജ പ്രസന്ന, ദ ന്യൂസ് മിനിറ്റ് റിപ്പോർട്ടർ ധന്യ രാജേന്ദ്രൻ, ന്യൂസ് 18 ചാനൽ റിപ്പോർട്ടർ രാധിക രാമസ്വാമി, മാതൃഭൂമി റിപ്പോർട്ടർ വിദ്യ, കാമറമാൻ സുധീഷ്, ഹിന്ദു പത്രത്തിെൻറ കാമറമാൻ ലെജു എസ്. കമാൽ എന്നിവരെ പ്രതിഷേധക്കാർ വളഞ്ഞിട്ട് മർദിച്ചത്.
രാവിലെ നിലക്കലിൽ സമാധാനപരമായി നാമജപം നടത്തിക്കൊണ്ടിരുന്ന പർണശാലയിലേക്ക് പൊലീസ് വാഹനം ഉൾപ്പെടെ തടഞ്ഞ ഒരു സംഘം പ്രവർത്തകർ ഇരച്ചുകയറിയതോടെയാണ് സംഘർഷം തുടങ്ങിയത്. തുടർന്ന് പൊലീസ് ഇടപെട്ട് പർണശാല പൊളിച്ചുനീക്കി അവിടെയുണ്ടായിരുന്നവരെ ഒാടിച്ചുവിട്ടു. ഇൗ സംഭവം ദൃശ്യമാധ്യമങ്ങളിൽ വാർത്തയായതോടെ പ്രതിഷേധക്കാർ മാധ്യമ പ്രവർത്തകർക്ക് നേരെ സംഘം ചേർന്ന് ആക്രമണം അഴിച്ചുവിടുകയായിരുന്നു.
അതിനുശേഷം റിപ്പബ്ലിക് ചാനലിെൻറയും ന്യൂസ് 18െൻറയും സംഘം സഞ്ചരിച്ചിരുന്ന വാഹനത്തിെൻറ ചില്ലുകൾ പൂർണമായും അടിച്ചുതകർത്ത അക്രമിസംഘം മാധ്യമ പ്രവർത്തകരെ പരസ്യമായി അസഭ്യം പറഞ്ഞു. പിന്നീട് മാധ്യമ പ്രവർത്തകർ പോയിരുന്ന കെ.എസ്.ആർ.ടി.സി ബസുകൾ തടഞ്ഞുനിർത്തി അതിലുണ്ടായിരുന്നവരെ വലിച്ചിറക്കി ക്രൂരമായി മർദിക്കുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. നിലക്കലിലെ ഇൗ സമരരീതി കണ്ട് സമാധാനപരമായി നാമജപം നടത്തിവന്നിരുന്ന അയ്യപ്പഭക്തർ പലരും തിരികെ പോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.