ശബരിമല: മാർഗനിർദേശം തേടി സർക്കാർ സുപ്രീംകോടതിയിൽ
text_fieldsന്യൂഡൽഹി: ശബരിമലയിൽ പ്രായഭേദമന്യേ മുഴുവൻ സ്ത്രീകൾക്കും പ്രവേശനാനുമതി നൽകിയശേഷമുള്ള സാഹചര്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ ബോധിപ്പിക്കും. വിധി നടപ്പാക്കുന്നതുമായും പൊലീസ് നിയന്ത്രണവുമായും ബന്ധപ്പെട്ട് കേരള ഹൈകോടതിയിൽ നിരവധി കേസുകളുള്ള സാഹചര്യത്തിലാണ് മാർഗനിർദേശം തേടി സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിക്കുന്നത്.
ദിവസവും നാലും അഞ്ചും കേസുകള്‍ ഹൈകോടതിക്കു മുമ്പാകെ വരുന്ന സാഹചര്യം സുപ്രീംകോടതിയെ ധരിപ്പിക്കുമെന്ന് സംസ്ഥാന സര്‍ക്കാറിെൻറ സ്റ്റാൻഡിങ് കോണ്‍സൽ ജി. പ്രകാശ് പറഞ്ഞു. ഹരജിയില്‍ ഏതെല്ലാം വിഷയങ്ങള്‍ ഉന്നയിക്കണമെന്നു സംബന്ധിച്ച് നിയമവിദഗ്ധരുമായി ചർച്ച തുടരുകയാണെന്നും എന്തെല്ലാം നിർദേശങ്ങള്‍ സംബന്ധിച്ച് അന്തിമരൂപമായിട്ടില്ലെന്നും അദ്ദേഹം തുടർന്നു.
കോടതിവിധി നടപ്പാക്കുന്നതു സംബന്ധിച്ച് മാര്‍ഗനിർദേശം തേടി സുപ്രീംകോടതിയെ സമീപിക്കാന്‍ കേരള പൊലീസ് നീങ്ങുന്നെന്ന റിപ്പോർട്ടുകൾക്കു വിരുദ്ധമായി സംസ്ഥാന സര്‍ക്കാറാണ് കോടതിയെ സമീപിച്ചത്. ശബരിമലയുമായി ബന്ധപ്പെട്ട ഹൈകോടതി ഇടപെടലുകളും ഹരജിയിൽ അറിയിക്കും. ശബരിമല വിധിക്കെതിരായ പുനഃപരിശോധന ഹരജികള്‍ ജനുവരി 22ന് തുറന്ന കോടതിയില്‍ പരിശോധിക്കുമെന്നും യുവതിപ്രവേശന വിധി സ്റ്റേ ചെയ്യില്ലെന്നും സുപ്രീംകോടതി നേരേത്ത വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.