നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവാകാമെന്ന് നിരീക്ഷണ സമിതി
text_fieldsകൊച്ചി: നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് നൽകാനാവുന്ന സാഹചര്യമാണ് ശബരിമലയിലെന ്ന് ഹൈകോടതി നിയോഗിച്ച മൂന്നംഗ നിരീക്ഷണ സമിതി. സ്ഥിതിഗതികൾ കാര്യമായി മെച്ചപ്പെട ്ടിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് ദേവസ്വം ഒാംബുഡ്സ്മാൻ ജസ്റ്റിസ് പി. ആർ. രാമൻ, ശബരിമല ഉന്നതാധികാര സമിതി ചെയർമാൻ ജസ്റ്റിസ് എസ്. സിരിജഗൻ, ഡി.ജി.പി എ. ഹ േമചന്ദ്രൻ എന്നിവരടങ്ങുന്ന സമിതി ഹൈകോടതിയിൽ സമർപ്പിച്ചു.
ഹൈകോടതി ഇടപെട്ട് ചില നിയന്ത്രണങ്ങൾ നീക്കിയതോടെ ദർശനത്തിനെത്തുന്ന ഭക്തരുടെ എണ്ണം കൂടി വരുന്നതാ യി റിപ്പോർട്ടിൽ പറയുന്നു. പ്രതിഷേധക്കാർ ഇപ്പോഴും സന്നിധാനത്തുള്ളതിനാൽ നിയന്ത്ര ണങ്ങൾ പൂർണമായും നീക്കുന്നത് ക്രമസമാധാന പാലനത്തെ ബാധിക്കുമെന്ന് പൊലീസിന് ആശങ ്കയുണ്ട്. ദർശനം നടത്തി മടങ്ങുന്നവർ പൂർണ തൃപ്തിയാണ് രേഖപ്പെടുത്തുന്നത്. രാത്രി നട യടച്ചാൽ ഭക്തരെ ശരംകുത്തിയിൽ തടയുന്ന രീതി മുമ്പ് ഉണ്ടായിരുന്നില്ല. ഇക്കാര്യത്തിൽ കോടതി നിർദേശമുണ്ടാവണം. ബാരിക്കേഡുകൾ പുനഃക്രമീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
നിരോധനാജ്ഞ 16വരെ നീട്ടി
പത്തനംതിട്ട: ഇലവുങ്കല്‍ മുതല്‍ സന്നിധാനംവരെ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ ഡിസംബര്‍ 16ന് അര്‍ധരാത്രിവരെ ദീര്‍ഘിപ്പിച്ച് ജില്ല മജിസ്ട്രേറ്റും കലക്ടറുമായ പി.ബി. നൂഹ് ഉത്തരവിട്ടു. പമ്പാ പൊലീസ് സ്റ്റേഷന് പരിധിയില്‍ ഇലവുങ്കല്‍ മുതല്‍ സന്നിധാനംവരെയുള്ള എല്ലാ പ്രദേശങ്ങളിലും മുഴുവന്‍ റോഡുകളിലും ഉപറോഡുകളിലും നിരോധനാജ്ഞ ബാധകമാണ്.
തീര്‍ഥാടകര്‍ക്ക് സമാധാനപരമായ ദര്‍ശനം, അവരുടെ വാഹനങ്ങളുടെ സുഗമമായ സഞ്ചാരം എന്നിവ നിരോധനാജ്ഞയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഭക്തര്‍ക്ക് ഒറ്റക്കോ സംഘമായോ ദര്‍ശനത്തിന് എത്തുന്നതിനോ ശരണം വിളിക്കുന്നതിനോ നാമജപം നടത്തുന്നതിനോ ഈ ഉത്തരവുമൂലം ഒരു തടസ്സവും ഇല്ല. ജില്ല പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ടിെൻറ അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ നീട്ടിയത്.
നിയന്ത്രണങ്ങൾ പിൻവലിച്ചതായി പൊലീസും ദേവസ്വം ബോർഡും
തിരുവനന്തപുരം: ശബരിമലയിൽ നിയന്ത്രണങ്ങൾ പിൻവലിച്ചതായി പൊലീസും ദേവസ്വം ബോർഡും. സംസ്ഥാന മനുഷ്യാവകാശ കമീഷന് നൽകിയ വിശദീകരണത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കമീഷൻ അംഗം കെ. മോഹൻകുമാർ സ്വമേധയ രജിസ്റ്റർ ചെയ്ത കേസിലാണ് പൊലീസും തിരുവിതാംകൂർ ദേവസ്വം ബോർഡും കെ.എസ്.ആർ.ടി.സിയും വിശദീകരണം നൽകിയത്.
ചിത്തിര ആട്ട വിശേഷസമയത്തും മണ്ഡല-മകരവിളക്ക് സമയത്തും ശബരിമലയിലെത്തുന്ന അയ്യപ്പഭക്തർക്ക് സംരക്ഷണം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്ന് പത്തനംതിട്ട ജില്ല പൊലീസ് മേധാവി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. പ്രായമായവർക്കും കുട്ടികൾക്കും നടപ്പന്തലിൽ വിരിവെക്കുന്നതിന് അനുവാദം നൽകിയിട്ടുണ്ടെന്ന് ദേവസ്വം കമീഷണറും അറിയിച്ചു. ഭക്തർക്ക് കുടിവെള്ളം നിഷേധിച്ചിട്ടില്ല. ശൗചാലയങ്ങൾ പൂട്ടിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
നിലയ്ക്കലിൽ പാർക്കിങ് ഗ്രൗണ്ട് കൃത്യമായി അളന്നുതിരിച്ച് കെ.എസ്.ആർ.ടി.സിക്ക് നൽകാത്തത് കാരണം ഗ്രൗണ്ട് കൈകാര്യം ചെയ്യുന്നതിന് തങ്ങൾക്ക് പരിമിതികളുണ്ടെന്ന് കെ.എസ്.ആർ.ടി.സി കമീഷനെ അറിയിച്ചു. ദേവസ്വം ബോർഡിെൻറ അന്നദാന കൗണ്ടറിെൻറ സമയം പരിമിതപ്പെടുത്തിയത് കാരണം കണ്ടക്ടർമാർക്കും ൈഡ്രവർമാർക്കും കൃത്യസമയത്ത് ഭക്ഷണം ലഭിക്കാൻ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. നിലയ്ക്കൽ ബസ് സ്റ്റേഷൻ ദേവസ്വം ബോഡ് ടാർ ചെയ്തിട്ടില്ല. കുടിവെള്ളത്തിന് മതിയായ സൗകര്യം ഏർപ്പെടുത്തിയെങ്കിലും ജീവനക്കാർക്കും യാത്രക്കാർക്കും കൂടുതൽ ശുചിമുറികൾ ആവശ്യമാണ്.
ജീവനക്കാർ താമസിക്കുന്ന പാർക്കിങ് ഗ്രൗണ്ടിന് സമീപം 50 ബയോടോയ്ലറ്റ് അനുവദിക്കണമെന്ന് കോർപറേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥലത്തിെൻറ ഉടമസ്ഥാവകാശം കെ.എസ്.ആർ.ടി.സിക്ക് ഇല്ലാത്തതിനാൽ സൗകര്യങ്ങൾ ഏർപ്പെടുത്താൻ തങ്ങൾക്ക് കഴിയുന്നില്ല. ജീവനക്കാർക്ക് വിശ്രമമുറികൾ അനുവദിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.