Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശ​ബ​രി​മ​ല...

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​നം; വെ​ര്‍ച്വ​ല്‍ ബുക്കിങ്ങിനൊപ്പം കെ.​എ​സ്.​ആ​ര്‍.​ടി.​സി ഓ​ണ്‍ലൈ​ന്‍ ടി​ക്ക​റ്റും

text_fields
bookmark_border
sabarimala
cancel
camera_alt

ശ​ബ​രി​മ​ല ഒ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഗ​താ​ഗ​തമ​ന്ത്രി കെ.ബി. ഗ​ണേ​ഷ് കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പ​മ്പ​യി​ൽ ന​ട​ന്ന അ​വ​ലോ​ക​ന​യോ​ഗം

പ​മ്പ: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ര്‍ക്കാ​യി വെ​ര്‍ച്വ​ല്‍ ക്യൂ ​ബു​ക്കി​ങ്ങി​നോ​ടൊ​പ്പം കെ.​എ​സ്.​ആ​ര്‍.​ടി.​സി ഓ​ണ്‍ലൈ​ന്‍ ടി​ക്ക​റ്റ് സം​വി​ധാ​ന​വും ഏ​ര്‍പ്പാ​ടാ​ക്കും. ദ​ര്‍ശ​നം ബു​ക്ക് ചെ​യ്യു​മ്പോ​ള്‍ ടി​ക്ക​റ്റെ​ടു​ക്കാ​നു​ള്ള ലി​ങ്കും അ​തി​നൊ​പ്പ​മു​ണ്ടാ​കും. ശ​ബ​രി​മ​ല ഒ​രു​ക്ക​ങ്ങ​ളു​ടെ അ​വ​ലോ​ക​ന​ത്തി​നാ​യി പ​മ്പ ശ്രീ​രാ​മ സാ​കേ​തം ഹാ​ളി​ല്‍ ഗ​താ​ഗ​ത മ​ന്ത്രി ഗ​ണേ​ഷ് കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ചേ​ര്‍ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

40 പേ​രി​ല്‍ കു​റ​യാ​ത്ത സം​ഘ​ത്തി​ന് 10 ദി​വ​സം മു​മ്പ് സീ​റ്റ് ബു​ക്ക് ചെ​യ്യാ​നാ​കും. സ്‌​റ്റേ​ഷ​നി​ല്‍ നി​ന്നും 10 കി​ലോ​മീ​റ്റ​റി​ന​ക​ത്ത്​ നി​ന്നു​ള്ള ദൂ​ര​ത്താ​ണെ​ങ്കി​ല്‍ ബ​സ് അ​വി​ടെ​യെ​ത്തി ഭ​ക്ത​രെ ക​യ​റ്റും. നി​ല​യ്ക്ക​ല്‍ ടോ​ളി​ല്‍ ഫാ​സ്റ്റ് ടാ​ഗ് സം​വി​ധാ​നം ഏ​ര്‍പ്പെ​ടു​ത്തും. ഓ​ട്ടോ​മേ​റ്റ​ഡ് വെ​ഹി​ക്കി​ള്‍ കൗ​ണ്ടി​ങ്​ സി​സ്റ്റം, ഓ​ട്ടോ​മേ​റ്റ​ഡ് വെ​ഹി​ക്കി​ള്‍ ന​മ്പ​ര്‍ പ്ലേ​റ്റ് ഡി​റ്റ​ക്ഷ​ന്‍ സി​സ്റ്റം എ​ന്നി​വ സ​ജ്ജ​മാ​ക്കും. ശ​ബ​രി​മ​ല​യി​ല്‍ എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ കൃ​ത്യ​മാ​യ എ​ണ്ണം ഇ​തോ​ടെ ല​ഭ്യ​മാ​കും.

തീ​ർ​ഥാ​ട​ന​ത്തി​ന്റെ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ 383 ബ​സും ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ 550 ബ​സു​ക​ളും ക്ര​മീ​ക​രി​ച്ചു. തി​ര​ക്ക് അ​നു​സ​രി​ച്ച് ബ​സു​ക​ള്‍ വ​ര്‍ധി​പ്പി​ക്കാ​നും തീ​രു​മാ​ന​മാ​യി. അ​ര മി​നി​റ്റ് ഇ​ട​വി​ട്ട് 200 ബ​സു​ക​ള്‍ നി​ല​ക്ക​ല്‍- പ​മ്പ സ​ര്‍വീ​സ് ന​ട​ത്തും. ത്രി​വേ​ണി യു ​ടേ​ണ്‍, നി​ല​യ്ക്ക​ല്‍ സ്റ്റേ​ഷ​നു​ക​ളി​ല്‍ ഭ​ക്ത​ജ​ന​ങ്ങ​ള്‍ക്ക് ബ​സി​ല്‍ ക​യ​റാ​ന്‍ പാ​ര്‍ക്കി​ങ്​ സ്ഥ​ല​ത്ത് ത​ന്നെ ബാ​രി​ക്കേ​ഡ് സ്ഥാ​പി​ക്കും. പ​മ്പ യു ​ടേ​ണ്‍ മു​ത​ല്‍ കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സ് സ്റ്റേ​ഷ​ന്‍ വ​രെ റോ​ഡി​ന്റെ ഇ​രു​വ​ശ​ങ്ങ​ളി​ലും സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളു​ടെ നി​യ​മ​വി​രു​ദ്ധ പാ​ര്‍ക്കി​ങ്​ നി​രോ​ധി​ക്കും. പ​മ്പ​യി​ല്‍ നി​ന്നും ആ​വ​ശ്യ​ത്തി​ന് ഭ​ക്ത​ജ​ന​ങ്ങ​ള്‍ ബ​സി​ല്‍ ക​യ​റി​യാ​ല്‍ പി​ന്നീ​ട് നി​ല​യ്ക്ക​ലേ​ക്ക് പോ​കാ​തെ നേ​രി​ട്ട് ല​ക്ഷ്യ​സ്ഥാ​ന​ത്തേ​യ്ക്ക് തി​രി​ക്കും.

മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ വ​കു​പ്പി​ന്റെ 20 സ്‌​ക്വാ​ഡു​ക​ള്‍ 250 കി​ലോ മീ​റ്റ​ര്‍ ദൈ​ര്‍ഘ്യ​ത്തി​ലു​ണ്ടാ​കും. അ​പ​ക​ടം സം​ഭ​വി​ച്ചാ​ല്‍ ഏ​ഴ് മി​നി​റ്റി​ൽ സം​ഭ​വ സ്ഥ​ല​ത്ത് എ​ത്തും. അ​പ​ക​ട​ര​ഹി​ത യാ​ത്ര​യ്ക്കാ​യി ഡ്രൈ​വ​ര്‍മാ​രെ ബോ​ധ​വ​ല്‍ക്ക​രി​ക്കു​ന്ന​തി​ന്​ ആ​റു ഭാ​ഷ​ക​ളി​ലാ​യി പ്ര​മോ വീ​ഡി​യോ ചെ​യ്യും. ഇ​ല​ക്ട്രി​ക്ക് വാ​ഹ​ന​ങ്ങ​ളാ​ണ് പ​ട്രോ​ളി​ങ്ങി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

അ​പ​ക​ട​മേ​ഖ​ല​യാ​യ വി​ള​ക്കു​വ​ഞ്ചി, മ​ണ്ണാ​റ​കു​ളി​ഞ്ഞി സ്ഥ​ല​ങ്ങ​ളി​ല്‍ റി​ഫ്‌​ള​ക്ട​റു​ക​ള്‍ സ്ഥാ​പി​ക്കും. ത​മി​ഴ് ഭ​ക്ത​ര്‍ക്കാ​യി ആ​ര്യ​ങ്കാ​വി​ല്‍ നി​ന്ന് പ​മ്പ​യി​ലേ​ക്ക് ബ​സ് സ​ര്‍വീ​സ് ഏ​ര്‍പ്പാ​ടാ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

പ്ര​മോ​ദ് നാ​രാ​യ​ണ്‍ എം​എ​ല്‍എ, ക​ല​ക്ട​ര്‍ എ​സ്. പ്രേം​കൃ​ഷ്ണ​ന്‍, ശ​ബ​രി​മ​ല എ.​ഡി.​എം അ​രു​ണ്‍ എ​സ്.​നാ​യ​ര്‍, ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് രാ​ജി പി. ​രാ​ജ​പ്പ​ന്‍, ജി​ല്ല പൊ​ലീ​സ് മേ​ധാ​വി വി.​ജി.​വി​നോ​ദ് കു​മാ​ര്‍, വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, ത​മി​ഴ്‌​നാ​ട് ഗ​താ​ഗ​ത വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sabarimala NewsVirtual Queueksrtconline ticket
News Summary - Sabarimala; KSRTC Online Ticket, Virtual Booking
Next Story