ശബരിമലയിലെ അസൗകര്യം പൊലീസുകാരിൽ ആരോഗ്യ-മാനസിക പ്രശ്നമുണ്ടാക്കുന്നതായി മനുഷ്യാവകാശ കമീഷൻ
text_fieldsതിരുവനന്തപുരം: മണ്ഡലകാലത്ത് ശബരിമലയിൽ പൊലീസുദ്യോഗസ്ഥരുടെ ഭക്ഷണ-വിശ്രമ സൗകര്യം വർധിപ്പിക്കാത്തത് അവരിൽ ആരോഗ്യ-മാനസിക പ്രശ്നം സൃഷ്ടിക്കപ്പെടുന്നുണ്ടെന്ന് മനുഷ്യാവകാശ കമീഷൻ. പ്രതികൂല സാഹചര്യം നേരിടുന്ന പൊലീസുകാരുടെ ആവശ്യം മാനുഷിക പരിഗണനയോടെ പരിഹരിക്കണമെന്നും കമീഷൻ അംഗം കെ. മോഹൻകുമാർ ആവശ്യപ്പെട്ടു. പരിഹാര നടപടി പൊലീസ് മേധാവി രണ്ടാഴ്ചയ്ക്കകം രേഖാമൂലം സമർപ്പിക്കണമെന്നും കമീഷൻ ആവശ്യപ്പെട്ടു.
സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. പൊലീസുകാരുടെ ഡ്യൂട്ടി ടേണിലും യൂനിഫോമിലും വരുത്തിയ മാറ്റം പുനഃപരിശോധിക്കണമെന്ന ആവശ്യം ശബരിമല സന്ദർശിച്ച കമീഷൻ മുമ്പാകെ പൊലീസുമാർ ഉന്നയിച്ചിട്ടുണ്ടെന്ന് ഉത്തരവിൽ പറയുന്നു. വനിതകൾ ഉൾപ്പെടെയുള്ളവർക്ക് നിലയ്ക്കലിലും പമ്പയിലും വിശ്രമസൗകര്യം അപര്യാപ്തമാണെന്ന് കമീഷൻ നിരീക്ഷിച്ചു.
ശുചിമുറികളിൽ വെള്ളമില്ലാത്തത് പ്രശ്നം രൂക്ഷമാക്കുന്നു. ഒരാഴ്ച ഡ്യൂട്ടി ചെയ്യുന്ന വനിത കോൺസ്റ്റബിൾമാർക്ക് കുടുംബവുമായി ഒത്തുചേരാൻ ഒന്നോ രണ്ടോ ദിവസം ഇടവേള അനുവദിക്കണം. മെസ് പരിസരത്ത് ൈഡ്രനേജ് പൊട്ടിയൊലിക്കുന്നത് പകർച്ചവ്യാധികൾക്ക് ഇടയാക്കുെന്നന്നും കമീഷൻ അംഗം കെ. മോഹൻകുമാർ ഉത്തരവിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.