Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right​ശബരിമല: കറുത്ത...

​ശബരിമല: കറുത്ത ബാഡ്​ജുമായി കോൺഗ്രസ്​ എം.പിമാർ ലോക്​സഭയിൽ

text_fields
bookmark_border
​ശബരിമല: കറുത്ത ബാഡ്​ജുമായി കോൺഗ്രസ്​ എം.പിമാർ ലോക്​സഭയിൽ
cancel

ന്യൂഡൽഹി: ശബരിമല വിഷയത്തിൽ പ്രതിഷേധ സൂചകമായി കൈയിൽ കറുത്ത തുണി​കെട്ടി കോൺഗ്രസ്​ എം.പിമാർ ലോക്​സഭയിൽ. പാർലമ ​​െൻറിനകത്തും പുറത്തും എൽ.ഡി.എഫ്​, ബി.ജെ.പി പ്രതിഷേധം. വെള്ളിയാഴ്​ച സഭ സമ്മേളിച്ചപ്പോഴാണ്​ കറുത്ത ബാഡ്​ജ്​ കൈ യിൽ കെട്ടി കോൺഗ്രസ്​ അംഗങ്ങൾ എത്തിയത്​. കോൺഗ്രസി​​​െൻറ സഭയിലെ ഉപനേതാവ്​ കെ.സി. വേണുഗോപാൽ, ശശി തരൂർ, മുല്ലപ്പ ള്ളി രാമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ്​ എന്നിവർ കറുത്ത തുണികെട്ടിയിരുന്നു.

കഴിഞ്ഞദിവസം യു.ഡി.എഫ്​ എം.പിമാർ കറുത്ത തുണികെട്ടി പാർല​മ​​െൻറ്​ വളപ്പിലെ ഗാന്ധി പ്രതിമക്കു മുന്നിൽ പ്രതിഷേധിച്ചിരുന്നു. സ്​ത്രീസമത്വം ഉയർത്തിപ്പിടിക്കുന്നതിനിടെ പ്രതിഷേധം ശരിയല്ലെന്ന്​ യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി വില​ക്കിയെന്ന റിപ്പോർട്ടുകൾ തള്ളിയാണ്​ കോൺഗ്രസ്​ നേതാക്കൾ സഭയിൽ എത്തിയത്​.

ശബരിമലയിലെ ആചാര, വിശ്വാസങ്ങളുടെ പ്രത്യേകത കണക്കിലെടുത്ത്​ യുവതി പ്രവേശന വിഷയത്തിൽ നിയമനിർമാണത്തിന്​ തയാറാകണമെന്ന്​ വിഷയം ലോക്​സഭയിൽ ഉന്നയിച്ച കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു. ഇൗ വിഷയത്തിൽ അടിയന്തര പ്രമേയ നോട്ടീസ്​ നൽകിയതിനാൽ ശൂന്യവേളയിൽ വിഷയം അവതരിപ്പിക്കാൻ സ്​പീക്കർ അനുമതി നൽകി.

പൊലീസ് ഒത്താശയോടെ ആക്ടിവിസ്​റ്റുകളായ യുവതികൾ ശബരിമലയിൽ പ്രവേശിച്ചത് ലക്ഷണക്കണക്കിനു പേരുടെ വിശ്വാസം വ്രണപ്പെടാൻ കാരണമായെന്ന്​ വേണുഗോപാൽ പറഞ്ഞു. അവസരം മുതലെടുത്ത്​ ബി.ജെ.പിയും ആർ.എസ്​.എസും സംസ്​ഥാനത്ത്​ ആക്രമണം അഴിച്ചുവിടുകയാണ്​. നിയമനിർമാണമാണ്​ രമ്യമായ പരിഹാരത്തിന്​ വഴി.
സ​ുപ്രീംകോടതിയുടെ ചരിത്രവിധി നടപ്പാക്കാനാണ്​ സംസ്​ഥാന സർക്കാർ ശ്രമിക്കുന്നതെന്ന്​ സി.പി.എമ്മിലെ പി. കരുണാക​രൻ പറഞ്ഞു. കേന്ദ്രമന്ത്രിമാരായ ഉമാഭാരതി, മേനക ഗാന്ധി തുടങ്ങിയവർ വിധിയെ സ്വാഗതം ചെയ്​തവരാണെന്ന്​ അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാൽ, ബി.ജെ.പിയിലെ മീനാക്ഷി ലേഖി എതിർത്തു. ഹൈന്ദവത മനസ്സിലാകാത്തവരാണ്​ ആചാരങ്ങളെ എതിർക്കുന്നത്​. മതവിശ്വാസത്തെ യുക്തികൊണ്ട്​ അളക്കാറില്ല. ചില സമുദായങ്ങൾ മൃതദേഹം ദഹിപ്പിക്കുന്നു. ചിലർ മണ്ണിൽ അടക്കം ചെയ്യുന്നു. സമാനത വേണമെന്ന്​ ആരും ആവശ്യപ്പെടാറില്ല. സംസ്​ഥാന സർക്കാർ യുവതി പ്രവേശനത്തിന്​ ഉൗടുവഴി സ്വീകരിക്കുകയാണ്​​ -അവർ കുറ്റപ്പെടുത്തി.

സംസ്​ഥാന​െത്ത ആക്രമണത്തിൽ പ്രതിഷേധിച്ച്​ നേരത്തെ പാർലമ​​െൻറിനു മുന്നിൽ ഇടത്​ എം.പിമാർ പ്രതിഷേധിച്ചിരുന്നു. രാജ്യസഭയിൽ കെ.കെ. ​രാഗേഷ്​ വിഷയം ഉന്നയിച്ചു. പ്രതിഷേധം അടിച്ചൊതുക്കുന്നതിൽ പ്രതിഷേധിച്ച്​ ബി.​െജ.പി എം.പിമാരും പാർല​െമൻറിനു മുന്നിൽ മുദ്രാവാക്യം ഉയർത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:loksabhakerala newsmalayalam newsSabarimala News
News Summary - Sabarimala Loksabha -Kerala News
Next Story