മകരവിളക്ക് മഹോത്സവത്തിന് 30ന് നട തുറക്കും
text_fieldsശബരിമല: ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ തിങ്കളാഴ്ച ശബരിമലയില്‍ മണ്ഡലകാല തീര്‍ഥാടനത്തിനു സമാപ്തി. തിങ്കളാഴ്ച ഉച്ചക്ക് 12നും 12.15നും മധ്യേ ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍നിന്ന് ഘോഷയാത്രയായി കൊണ്ടുവന്ന തങ്കയങ്കി ഭഗവാനു ചാര്‍ത്തിയാണ് മണ്ഡലപൂജ നടത്തിയത്. തന്ത്രി കണ്ഠരര് രാജീവരരുടെയും മേല്‍ശാന്തി ടി.എം. ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെയും കാര്‍മികത്വത്തിലായിരുന്നു പ്രത്യേക പൂജകള്‍. തുടര്‍ന്ന് കളഭാഭിഷേകത്തിനുശേഷം ഉച്ചക്ക് 12.30ഓടെ നടയടച്ചു.
വൈകുന്നേരം അഞ്ചിന് ക്ഷേത്രനട തുറന്നപ്പോഴും ദര്‍ശനത്തിനായി ആയിരക്കണക്കിനു ഭക്തര്‍ കാത്തുനിന്നു. മണ്ഡലകാല തീര്‍ഥാടനത്തിനു പരിസമാപ്തികുറിച്ച് തിങ്കളാഴ്ച രാത്രി 10ന് നടയടച്ചു. മകരവിളക്ക് മഹോത്സവത്തിനായി 30ന് വൈകുന്നേരം അഞ്ചിന് ശബരിമല ക്ഷേത്രനട വീണ്ടും തുറക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.