ശബരിമല: പൊലീസ് ഗാലറിക്ക് വേണ്ടി കളിക്കരുത് -ഹൈകോടതി
text_fields കൊച്ചി: സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയിലുണ്ടായ അക്രമസംഭവങ്ങളിൽ പങ്കാളിത്തമുള്ളവരെ മാത്രം അറസ്റ്റ് ചെയ്യണമെന്നും ഗാലറിക്കുവേണ്ടി പൊലീസ് കളിക്കരുതെന്നും ഹൈകോടതി. ഭക്തരല്ലാത്ത മറ്റാരെങ്കിലും സംഘര്‍ഷ പ്രദേശത്തുണ്ടായിരുന്നോ എന്ന് അറിയേണ്ടതുണ്ട്. കുറ്റവാളികളെയെല്ലാം പിടികൂടണം. എന്നാൽ, ഇതിെൻറ പേരിൽ സര്‍ക്കാര്‍ തെറ്റായ നടപടി സ്വീകരിച്ചാല്‍ വലിയ വില നല്‍കേണ്ടിവരുമെന്നും കോടതി വാക്കാൽ വ്യക്തമാക്കി.
ശബരിമലയിലെ യുവതീ പ്രവേശനത്തോടുള്ള പ്രതിഷേധം പ്രകടിപ്പിച്ച് നിലക്കലിൽ നടത്തിയ നാമജപയജ്ഞത്തിൽ പങ്കെടുത്ത ഭക്തരുൾപ്പെടെയുള്ളവരെ പൊലീസ് ഭീഷണിപ്പെടുത്തുന്നെന്നും ജാമ്യമില്ലാവകുപ്പ് ചുമത്തി അറസ്റ്റ് ചെയ്യുന്നെന്നും ആരോപിച്ച് ശബരിമല ആചാരസംരക്ഷണ സമിതി ചെയർമാൻ അനോജ്കുമാർ, പമ്പ സ്വദേശി സുരേഷ്കുമാർ എന്നിവർ നൽകിയ ഹരജിയാണ് ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.
ഏഴുമുതൽ 18 വരെ നിലയ്ക്കലിൽ നാമജപയജ്ഞവും സമാധാനപരമായി പ്രതിഷേധവും സംഘടിപ്പിച്ചതായി ഹരജിയിൽ പറയുന്നു. കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചതോടെ ഇതവസാനിപ്പിക്കുകയും ചെയ്തു. നാമജപയജ്ഞത്തിെൻറ പേരിൽ നടപടിക്രമങ്ങൾ പാലിക്കാതെ പൊലീസ് ആളുകളെ കസ്റ്റഡിയിലെടുക്കുകയാണ്. ഭക്തരുടെയും കാഴ്ചക്കാരുടെയും പൊലീസുകാരുടെയുംപോലും ചിത്രങ്ങൾ വ്യാപകമായി പ്രചരിപ്പിച്ച് ഇവരെ കണ്ടെത്തി കസ്റ്റഡിയിലെടുത്ത ശേഷമാണ് കേസെടുക്കുന്നതെന്നും ഹരജിയിൽ ആരോപിക്കുന്നു. മതിയായ തെളിവോ കാരണമോ ഇല്ലാതെ ഭക്തരെ അറസ്റ്റ് ചെയ്യരുത്, സുപ്രീംകോടതി നിഷ്കർഷിച്ചിട്ടുള്ള നടപടിക്രമങ്ങൾ പാലിച്ച് അറസ്റ്റ് ചെയ്യാൻ നിർദേശിക്കണം, നാമജപ യജ്ഞങ്ങൾ തടയരുത് തുടങ്ങിയ ആവശ്യങ്ങളാണ് ഹരജിയിൽ ഉന്നയിച്ചിട്ടുള്ളത്.
അതേസമയം, കുറ്റവാളികളെ കണ്ടെത്താൻ ദൃശ്യങ്ങൾ പരിശോധിച്ച് െപാലീസ് നടപടിയെടുക്കുകയാണെന്ന് സർക്കാറിനുവേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോണി കോടതിയെ അറിയിച്ചു. സാേങ്കതികവിദ്യകളുടെ പുതിയകാലത്ത് അക്രമികൾക്ക് രക്ഷപ്പെടാൻ കഴിയില്ലെന്നും സർക്കാർ വ്യക്തമാക്കി. തുടർന്ന് സർക്കാറിനോട് വിശദീകരണം തേടിയ കോടതി, ഹരജി വീണ്ടും തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.