മാധ്യമപ്രവർത്തകർ സന്നിധാനത്തേക്ക്: 11 മണിക്ക് ശേഷം തീർഥാടകർക്ക് പമ്പയിലേക്ക് പോകാം
text_fieldsപത്തനംതിട്ട: അനിശ്ചിതത്വത്തിനൊടുവിൽ മാധ്യമപ്രവര്‍ത്തകരെ സന്നിധാനത്തേക്ക് കടത്തിവിടാൻ പൊലീസ് അനുമതി നൽകി. കർശന പരിശോധനകൾക്ക് ശേഷമാണ് മാധ്യമപ്രവർത്തകരെ കത്തിവിടുന്നത്.
പമ്പയിലേക്ക് കടത്തിവിട്ട മാധ്യമപ്രവര്‍ത്തകരെ എട്ടുമണിമുതല്‍ സന്നിധാനത്തേക്ക് കയറ്റിവിടുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. എന്നാൽ സുരക്ഷാ കാരണത്താൽ സന്നിധാനത്തേക്ക് പ്രവേശനം നിഷേധിക്കുകയായിരുന്നു. തുടർന്ന് ഒമ്പതു മണിയോടെയാണ് മാധ്യമപ്രവർത്തകരെ കടത്തിവിടാൻ തീരുമാനിച്ചത്.
എരുമേലിയിൽ നിന്ന് തീർത്ഥാടകരുടെ വാഹനങ്ങൾ നിലക്കിലേക്ക് കടത്തിവിടാനും ആരംഭിച്ചു. നിലക്കലിൽ നിന്ന് 11 മണിക്ക് ശേഷം കെ.എസ്.ആർ.ടി.സി ബസുകളിൽ തീർഥാടകരെ പമ്പയിലേക്ക് കടത്തിവിടുമെന്നും പൊലീസ് അറിയിച്ചു.
സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാണെന്നും പൊലീസ് അറിയിച്ചു. രണ്ട് എ.ഡി.ജി.പിമാരുടെ നേതൃത്വത്തില്‍ 2300 പൊലീസുകാരെയാണ് ഇതുവരെ വിന്യസിച്ചിട്ടുള്ളത്. മരക്കൂട്ടം മുതല്‍ സന്നിധാനം വരെ 1200 ല്‍ അധികം പൊലീസുകാരുണ്ടാകും. സന്നിധാനത്ത് 15 വനിതാ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. 50 വയസു കഴിഞ്ഞ വനിത പൊലീസുകാരെയാണ് നിയമിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.