ശബരിമല: മാധ്യമങ്ങളുടേത് പുരോഗമന നിലപാട് –സ്പീക്കർ
text_fieldsതിരുവനന്തപുരം: ശബരിമല വിഷയത്തിൽ മാധ്യമങ്ങൾ പുരോഗമന നിലപാടാണ് സ്വീകരിച്ചതെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. നിയമസഭ ഏർപ്പെടുത്തിയ മാധ്യമ അവാർഡുകളുടെ വിതരണവും സെൻറർ ഫോർ പാർലമെൻററി സ്റ്റഡീസ് ആൻഡ് ട്രെയിനിങ് ബാച്ചിെൻറ ഉദ്ഘാടവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തിെൻറ ബൗദ്ധിക നേതൃത്വമാണ് മാധ്യമങ്ങൾ. ഇത്തരത്തിെല സ്വാധീനശക്തി കൃത്യമായ രീതിയിലാണോ വിനിയോഗിക്കുന്നത് എന്നത് സംബന്ധിച്ച് മാധ്യമങ്ങൾ ആത്മപരിേശാധന നടത്തണം. വാർത്താദാരിദ്ര്യത്തിെൻറ പേരിൽ വാർത്തകൾ സൃഷ്ടിക്കുന്നത് ശരിയല്ലെന്നും സ്പീക്കർ പറഞ്ഞു.
നിയമസഭയുടെ ആർ. ശങ്കരനാരായണൻ തമ്പി മാധ്യമ അവാർഡ് ‘മാധ്യമം’ സബ് എഡിറ്റർ ഷെബീൻ മഹ്ബൂബിന് സ്പീക്കർ സമ്മാനിച്ചു. കെ. സജീഷ് (മീഡിയവൺ), പി. ഉല്ലാസ് (ഉല്ലാസ് മാവിലായി, മീഡിയവൺ), വി.എസ്. രാേജഷ് (കേരള കൗമുദി), പി.എസ്. റംഷാദ് (സമകാലിക മലയാളം), പി.ആർ. പ്രവീണ (ഏഷ്യാനെറ്റ്) എന്നിവരും പുരസ്കാരം ഏറ്റുവാങ്ങി. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, ഡെപ്യൂട്ടി സ്പീക്കർ വി. ശശി, നിയമസഭ സെക്രട്ടറി വി.കെ. ബാബുപ്രകാശ് എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.