Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമല മേൽശാന്തി...

ശബരിമല മേൽശാന്തി തെരഞ്ഞെടുപ്പ്​ ക്രമക്കേട്: വിഡിയോ പകർപ്പ്​ നിയുക്ത മേൽശാന്തിക്ക്​ നൽകാൻ ഉത്തരവ്​

text_fields
bookmark_border
Sabarimala
cancel

കൊച്ചി: ശബരിമല മേൽശാന്തി തെരഞ്ഞെടുപ്പിനുള്ള നറുക്കെടുപ്പിൽ ക്രമക്കേട് നടന്നെന്ന ആരോപണത്തിനിടയായ വിഡിയോ ദൃശ്യങ്ങളുടെ പകർപ്പ്​ നിയുക്ത മേൽശാന്തിയുടെ അഭിഭാഷകന്​ നൽകണമെന്ന്​ ഹൈകോടതി. ചാനൽ, സി.സി ടി.വി ദൃശ്യങ്ങൾ വാട്സ്​ആപ്​ മുഖേന നൽകാനാണ്​ ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് ജി. ഗിരീഷ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ​ ഉത്തരവ്​.

നിയുക്ത മേൽശാന്തി പി.എൻ. മഹേഷിനെ കഴിഞ്ഞ തവണ ഹരജി പരിഗണിച്ചപ്പോൾ കക്ഷിചേർക്കാൻ നിർദേശിക്കുകയും ചൊവ്വാഴ്​ച അ​​ദ്ദേഹത്തിന്‍റെ അഭിഭാഷകൻ ഹാജരാകുകയും ചെയ്തു. ഈ സാഹചര്യത്തിലാണ്​ വിഡിയോ ദൃശ്യങ്ങൾ കൈമാറാൻ ​നിർദേശിച്ചത്​. നറുക്കെടുപ്പിൽ ക്രമക്കേട് ആരോപിച്ച്​ തിരുവനന്തപുരം സ്വദേശി മധുസൂദനൻ നമ്പൂതിരിയാണ്​ ഹരജി നൽകിയത്. നറുക്കെടുപ്പുമായി ബന്ധപ്പെട്ട ചാനൽ വാർത്തയിലെ ദൃശ്യങ്ങളാണ്​ ഹരജിക്ക്​ അടിസ്ഥാനം​.

ശ്രീകോവിലിന് മുന്നിൽ നടന്ന നറുക്കെടുപ്പിന്‍റെ വിഡിയോ ദൃശ്യങ്ങൾ കോടതി പരിശോധിച്ചിരുന്നു. ദേവന്‍റെ പ്രതിനിധിയെന്ന നിലയിൽ പന്തളം രാജകുടുംബത്തിലെ കുട്ടി നറുക്കെടുത്ത ലോട്ട് ഉൾപ്പെടെ ചിലത് തുറന്ന നിലയിലായിരുന്നുവെന്നാണ്​ കണ്ടത്​. എന്നാൽ, നറുക്കിട്ട ചെറുകുടം കുലുക്കിയപ്പോൾ ഇവ തുറന്നു പോയതാകാമെന്നാണ്​ കോടതിയുടെ നിഗമനം. ഇക്കാര്യം പരിശോധിക്കാൻ ശബരിമല സന്നിധാനത്തെ സി.സി ടി.വി ദൃശ്യങ്ങൾ ദേവസ്വം ബോർഡ് ഹാജരാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:appointmentSabarimala melsanthi
News Summary - Sabarimala melsanthi appointment: HC examines CCTV footage
Next Story