ശബരിമല ജാതി-മത ഭേദമന്യേ ആരാധന നടത്താവുന്ന ക്ഷേത്രം –സർക്കാർ
text_fieldsകൊച്ചി: ജാതി-മത ഭേദമെന്യേ വിശ്വാസികൾക്ക് ആരാധന നടത്താവുന്ന ക്ഷേത്രമാണ് ശബരിമല യെന്ന് സർക്കാർ ഹൈകോടതിയിൽ. ശബരിമല ആദിവാസികളുടെ ആരാധനാലയമായിരുന്നെന്നും ബുദ്ധ ക്ഷേത്രമായിരുന്നെന്നും വാദങ്ങളുമുണ്ട്.
വിശ്വാസികളായ ആർക്കും ദർശനം നടത്താവുന്ന ക്ഷേത്രമാണിതെന്ന് ചരിത്രപരമായി തെളിയിക്കപ്പെട്ടതായും സർക്കാർ വ്യക്തമാക്കി.
അഹിന്ദുക്കൾക്ക് ശബരിമലയിൽ പ്രവേശനം നൽകരുതെന്ന് ആവശ്യപ്പെട്ട് എറണാകുളം സ്വദേശി ടി.ജി. മോഹൻദാസ് നൽകിയ ഹരജിയിൽ സർക്കാറിെൻറ പ്രാഥമിക തടസ്സവാദത്തിലാണ് വിശദീകരണം.
വിവിധ മതവിശ്വാസികൾ സന്നിധാനത്തെത്തി പ്രാർഥിക്കുന്നു. സന്നിധാനത്തോട് ചേർന്നുള്ള വാവര് നടയിൽ മുസ്ലിം മതവിശ്വാസികൾ പ്രാർഥനക്ക് എത്താറുണ്ട്. തുടർന്ന് ശബരിമല ദർശനവും നടത്തുന്നു. എരുമേലിയിലെ വാവര് പള്ളിയിൽ കയറി അയപ്പ ഭക്തർ പ്രാർഥിക്കാറുണ്ട്. പ്രസിദ്ധമായ പേട്ട തുള്ളൽ തുടങ്ങുന്നത് വാവര് പള്ളിയിൽ നിന്നാണ്.
അയ്യപ്പനെ പാടിയുറക്കാനുള്ള ഹരിവരാസനം ആലപിച്ചത് ജന്മം കൊണ്ട് ക്രിസ്ത്യാനിയായ യേശുദാസാണ്. അയ്യപ്പ ഭക്തനായ അദ്ദേഹം ദർശനത്തിനെത്താറുണ്ട്. ക്രിസ്തുമത വിശ്വാസികളും മുസ്ലിങ്ങളും എത്തുന്നുണ്ട്. ഇൗ സാഹചര്യത്തിൽ അഹിന്ദുക്കളെ പ്രവേശിപ്പിക്കരുതെന്ന ഹരജിയിൽ വഖഫ് ബോർഡ്, മുസ്ലിം, ക്രിസ്ത്യൻ സംഘടനകൾ, ആദിവാസി സംഘടനകൾ തുടങ്ങിയവരുടെ വാദം കൂടി കേൾേക്കണ്ടതുണ്ടെന്നും അവരെ കൂടി കക്ഷി ചേർക്കണമെന്നും റവന്യൂ (ദേവസ്വം) അഡി. സെക്രട്ടറി എം. ഹർഷൻ നൽകിയ തടസ്സവാദത്തിൽ പറയുന്നു.
ശബരിമലയിൽ സുരക്ഷ ഒരുക്കിയത് കേന്ദ്രനിർദേശ പ്രകാരം
െകാച്ചി: സുപ്രീം കോടതിയുടെ സ്ത്രീ പ്രവേശന ഉത്തരവിനെത്തുടർന്നുള്ള പ്രക്ഷോഭത്തിെൻറ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാറിെൻറ രേഖാമൂലമുള്ള നിർദേശത്തിെൻറകൂടി അടിസ്ഥാനത്തിലാണ് ശബരിമലയിൽ സുരക്ഷയും പൊലീസ് സാന്നിധ്യവും ഒരുക്കിയതെന്ന് സംസ്ഥാന സർക്കാർ ഹൈകോടതിയിൽ.
തുലാമാസ പൂജ, ചിത്തിര ആട്ടവിശേഷ സമയങ്ങളിൽ ചിലർ നാമജപത്തിെൻറ മറവിൽ അക്രമം ഉണ്ടാക്കിയ സാഹചര്യത്തിൽ സുരക്ഷ ഉറപ്പാക്കാൻ മുഖ്യമന്ത്രി പൊലീസിന് നിർദേശം നൽകിയിട്ടുണ്ടെന്നല്ലാതെ ശബരിമല ക്ഷേത്രം അധികൃതർക്ക് അദ്ദേഹം നിർദേശങ്ങൾ നൽകിയിട്ടില്ല.
സ്ത്രീ പ്രവേശനകാര്യത്തിൽ സുപ്രീം കോടതിതന്നെ നിയമം പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാന സർക്കാറിന് ഇക്കാര്യത്തിൽ കൂടുതലൊന്നും കൂട്ടിച്ചേർക്കാനില്ലെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിെൻറ ശബരിമല ഭരണകാര്യങ്ങളില്‍ ഇടപെടാന്‍ സര്‍ക്കാറിനും മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കും അധികാരമില്ലെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ടി.ആർ. രമേശ് എന്നയാൾ നൽകിയ ഹരജിയിലാണ് വിശദീകരണം.
സ്ത്രീ പ്രവേശന ഉത്തരവിനെതിരെ സ്ത്രീകളടക്കം പ്രക്ഷോഭം നടത്തുന്ന സാഹചര്യത്തിൽ ക്രമസമാധാനം ഉറപ്പാക്കാൻ നടപടി ആവശ്യപ്പെട്ട് ഒക്ടോബർ 16ന് കേരള, തമിഴ്നാട്, കർണാടക സർക്കാറുകൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കത്ത് നൽകിയിരുന്നു. കൂടാതെ, നിരോധനാജ്ഞ ഉത്തരവിടാനും സമൂഹ മാധ്യമങ്ങളിലെ വ്യാജപ്രചാരണങ്ങൾ നിരീക്ഷിച്ച് നടപടിയെടുക്കാനും കേന്ദ്ര നിർദേശമുണ്ടെന്നും സർക്കാർ വിശദീകരിച്ചു. കത്തിെൻറ പകർപ്പും കോടതിയിൽ സമർപ്പിച്ചു.
ക്രമസമാധാനം നിലനിർത്താനും യഥാർഥ ഭക്തർക്ക് സുരക്ഷയൊരുക്കാനും നടപടി സർക്കാർ സ്വീകരിക്കും. സ്ത്രീകളടക്കം ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കില്ലെന്ന് മാത്രമല്ല മതിയായ സംരക്ഷണവും നൽകും. എന്നാൽ, പ്രശ്നമുണ്ടാക്കാൻ കരുതി വരുന്നവരുടെ കാര്യം പൊലീസ് നോക്കും.
ജാതിമത ഭേദമില്ലാതെ സന്ദർശിക്കാവുന്ന ക്ഷേത്രമാണ് ശബരിമലയെന്ന് ഹരജിക്കാരൻതന്നെ സമ്മതിക്കുന്നു. മണ്ഡല മകരവിളക്ക് കാലത്ത് ഭക്തർ ശബരിമലയിലെത്തുേമ്പാൾ അവരുടെ സുരക്ഷയിൽ സർക്കാറിന് ഉത്തരവാദിത്തമുണ്ട്. വടശ്ശേരിക്കര, സന്നിധാനം, എരുമേലി, വണ്ടിപ്പെരിയാർ തുടങ്ങി എല്ലായിടങ്ങളിലും സുരക്ഷ ഒരുക്കാൻ കോടികളാണ് ചെലവഴിക്കുന്നത്. പതിനെട്ടാം പടിയിൽ വിശ്വാസികളായ പൊലീസുകാരെയടക്കം വൻസേനയെ വിന്യസിച്ചിട്ടുണ്ട്.
സുപ്രീംകോടതി ഉത്തരവിനെതിരെ ചില രാഷ്ട്രീയ കക്ഷികൾ അജണ്ട നടപ്പാക്കാൻ ശ്രമിക്കുന്നതാണ് പ്രശ്നകാരണം. ഇതിെൻറ ഭാഗമായി യുവതികളായ ഭക്തരുടെ മൗലികാവകാശം നടപ്പാക്കുന്നത് തടയുന്നു. സുപ്രീം കോടതി ശരിവെച്ച അവകാശം ആർക്കും തടയാനാവില്ല.
സ്ത്രീകളുടെ സാന്നിധ്യം പുരുഷന്മാരുടെ വ്രതശുദ്ധി നഷ്ടപ്പെടുത്തുമെന്ന ഭയം വിശ്വാസികൾക്കുണ്ടെന്ന ഹരജിക്കാരെൻറ വാദം അംഗീകരിക്കാനാവില്ല.
പ്രശ്നം ദേവസ്വം ബോർഡല്ല കൈകാര്യം ചെയ്യേണ്ടത്. സർക്കാറിന് ശബരിമല േക്ഷത്രത്തിനുമേൽ നിയന്ത്രണമില്ലെന്ന വാദം തെറ്റാണ്.
അതേസമയം, മതപരവും ആചാരപരവുമായ കാര്യത്തിൽ ഇടെപട്ടിട്ടില്ലെന്നും അതിന് ഉദ്ദേശിച്ചിട്ടില്ലെന്നും സർക്കാർ സത്യവാങ്മൂലത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.