സർക്കാറിനെതിരെ എൻ.എസ്.എസ്; ശബരിമലയിലേത് പൊലീസ് ഭരണം
text_fieldsചങ്ങനാശ്ശേരി: ശബരിമലയിലെ സർക്കാർ നടപടികളെ രൂക്ഷമായി വിമർശിച്ച് എൻ.എസ്.എസ്. ശബരിമലയിൽ ഇപ്പോൾ നടക്കുന്നത് പൊലീസ് ഭരണമാണെന്ന് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പ്രസ്താവനയിൽ കുറ്റപ്പെടുത്തി. മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത നിയന്ത്രണങ്ങളാണ് സുരക്ഷയുടെ പേരില്‍ അവിടെ ഏര്‍പ്പെടുത്തിയിരിക്കുന്നത്. യഥാർഥത്തില്‍ പൊലീസ് ഭരണമാണ് അവിടെ നടക്കുന്നത്.
ഭക്തര്‍ക്ക് പകൽപോലും യഥേഷ്ടം പമ്പയിലോ സന്നിധാനത്തോ എത്താന്‍ അനുവാദം നിഷേധിക്കുകയാണ്. വിശ്വാസികളുടെ വികാരം കണക്കിലെടുക്കാതെ, യുദ്ധസമാനമായ രീതിയില്‍ പൊലീസിനെ വിന്യസിച്ച്, അവരുടെ നിയന്ത്രണത്തിലൂടെ കാര്യങ്ങള്‍ നടത്തിയെടുക്കാനുള്ള സര്‍ക്കാറിെൻറ നീക്കമാണ് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയിരിക്കുന്നത്. ആചാരങ്ങള്‍ പാലിച്ചുവരുന്ന ഭക്തരെ അകാരണമായി തടയുകയും അവരെ അറസ്റ്റ് ചെയ്ത് ലോക്കപ്പിലാക്കുകയും ചെയ്യുന്നത് പ്രശ്നങ്ങള്‍ക്ക് പരിഹാരമല്ല. അത് കൂടുതല്‍ സങ്കീർണതക്കേ വഴിതെളിക്കുകയുള്ളൂ എന്നും ബന്ധപ്പെട്ടവര്‍ മനസ്സിലാക്കണം.
പുനഃപരിശോധന ഹരജി ഫയല്‍ ചെയ്യുന്നതിനോ സാവകാശഹരജി നൽകുന്നതിനോ ദേവസ്വം ബോര്‍ഡോ സര്‍ക്കാറോ തയാറാകാതെ, വിധി നടപ്പാക്കാൻ നടത്തിയ ശ്രമമാണ് ശബരിമലയിലെ ഇന്നത്തെ അവസ്ഥക്ക് കാരണം.
ജാതിമതഭേദമന്യേ കോടിക്കണക്കിന് പേർ ആചാരങ്ങള്‍ പാലിച്ച് സമാധാനപരമായി ദര്‍ശനം നടത്തിപ്പോരുകയായിരുന്നു പതിവ്. ഇത്തവണ ഭക്തർ ശബരിമലയിലേക്ക് എത്താന്‍തന്നെ മടിക്കുകയാണ്. ഭക്തര്‍ക്ക് പ്രാഥമിക ആവശ്യങ്ങൾക്കുള്ള സൗകര്യംപോലും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.