ശബരിമല: യു.ഡി.എഫ് നിലപാട് സ്വാഗതം ചെയ്ത് എൻ.എസ്.എസ്
text_fieldsകോട്ടയം: ശബരിമല വിഷയത്തില്‍ യു.ഡി.എഫ് നിലപാട് തൃപ്തികരമെന്ന് എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പത്രക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ശബരിമല വിഷയത്തില്‍ മുന്നണികള്‍ ഒന്നും ചെയ്തില്ലെന്ന എന്‍.എസ്.എസിന്റെ വിമര്‍ശനങ്ങള്‍ക്ക് കേരളത്തിലെ മൂന്ന് മുന്നണികളും മറുപടി നല്‍കിയിരുന്നു. ഇതില്‍ യു.ഡി.എഫ് നല്കിയ മറുപടിയിലാണ് തൃപ്തരാണെന്ന് എന്‍.എസ്.എസ് പ്രതികരിച്ചത്.
ശബരിമല വിഷയത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മറുപടിയെ എന്‍.എസ്.എസ് സ്വാഗതം ചെയ്തു. ആചാര സംരക്ഷണത്തിനായി കരട് ബില്‍ കൊണ്ടുവരാന്‍ പ്രതിപക്ഷം നടത്തിയ നീക്കങ്ങളെക്കുറിച്ചുള്ള രമേശ് ചെന്നിത്തലയുടെ വിശദീകരണം തൃപ്തികമാണെന്ന് എന്‍.എസ്.എസ് വ്യക്തമാക്കി.
ശബരിമല വിഷയത്തില്‍ എൻ.എസ്എസിന് രാഷ്ട്രീയമില്ല. നിലപാട് തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ പലരും ശ്രമിക്കുകയാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.