Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമല: കടകംപള്ളിയുടെ...

ശബരിമല: കടകംപള്ളിയുടെ മാപ്പപേക്ഷയിൽ ആത്​മാർഥതയില്ലെന്ന്​ ഉമ്മൻചാണ്ടി

text_fields
bookmark_border
Oommen Chandy
cancel

തിരുവനന്തപുരം: ശബരിമല പ്രശ്​നത്തിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ മാപ്പപേക്ഷയിൽ ആത്​മാർഥതയില്ലെന്ന് മുൻ മുഖ്യമന്ത്രി​ ​ഉമ്മൻചാണ്ടി. ശബരിമല പ്രശ്​നത്തിൽ ശക്​തമായ നിലപാടെടുത്തത്​ യു.ഡി.എഫാണ്​. പാർലമെന്‍റിലും നിയമസഭയിലും യു.ഡി.എഫ്​ ശബരിമലക്കായി പോരാടിയെന്നും ഉമ്മൻചാണ്ടിപറഞ്ഞു.

വിശ്വാസികൾക്കെതിരെ സത്യവാങ്​മൂലം നൽകിയത്​ എൽ.ഡി.എഫ്​ സർക്കാറാണ്​. സത്യവാങ്​മൂലത്തെ കുറിച്ച്​ എൽ.ഡി.എഫ്​ നിശബ്​ദത പാലിക്കുന്നുവെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

സ്​ത്രീകളെ ചാക്കിൽകെട്ടി ശബരിമലയിലെത്തിച്ചത്​ ആരാണെന്നായിരുന്നു ശബരിമല സംബന്ധിച്ച്​ യു.ഡി.എഫ്​ കൺവീനർ എം.എം ഹസന്‍റെ ചോദ്യം.

യു.ഡി.എഫ്​ അധികാരത്തിലെത്തിയാൽ 100 ദിവസം കൊണ്ട്​ ശബരിമല വിഷയത്തിൽ നിയമനിർമാണം നടത്തും​. ഇപ്പോൾ ശബരിമല വിഷയം വീണ്ടും ഉയർത്തിയത്​ കടകംപള്ളി സുരേന്ദ്രനാണെന്നും ഹസൻ വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oommen chandycongress
News Summary - Sabarimala: Oommen Chandy said that there is no sincerity in Kadakampally's apology
Next Story