ശബരിമലയിൽ നട തുറന്നു
text_fieldsശബരിമല: കര്‍ക്കടകമാസപൂജകള്‍ക്കായി ശബരിമല ശ്രീധര്‍മശാസ്താക്ഷേത്ര നട തുറന്നു. ഞായറാഴ്ച വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠരര് രാജീവരരുടെ സാന്നിധ്യത്തിൽ മേല്‍ശാന്തി കെ. ജയരാമന് നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നടതുറന്ന് ദീപങ്ങള്‍ തെളിച്ചു. പിന്നീട് പരദേവതാക്ഷേത്ര നടകളും തുറന്ന് വിളക്കുകള്‍ തെളിയിച്ചശേഷം പതിനെട്ടാം പടിക്ക് മുന്‍വശത്തെ ആഴിയില്‍ അഗ്നി പകർന്നു. മാളികപ്പുറം മേല്‍ശാന്തി വി. ഹരിഹരന് നമ്പൂതിരി മാളികപ്പുറം ക്ഷേത്രനട തുറന്ന് ദീപങ്ങള്‍ തെളിച്ചു.
പൂജകള്‍ ഒന്നും ഉണ്ടായിരുന്നില്ല. രാത്രി 10ന് ഹരിവരാസനം പാടി നട അടച്ചു. കര്‍ക്കടകം ഒന്നായ തിങ്കളാഴ്ച നിര്‍മാല്യ ദര്‍ശനവും പതിവ് അഭിഷേകവും പൂജകളും നടക്കും. 21 വരെയുള്ള അഞ്ച് ദിവസങ്ങളില്‍ ഉദയാസ്തമയപൂജ, 25കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവ ഉണ്ടാകും. പിന്നീട് നിറപുത്തരിപൂജകള്‍ക്കായി ക്ഷേത്രനട ആഗസ്റ്റ് ഒമ്പതിന് വൈകുന്നേരം അഞ്ചിന് തുറക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.