50 പേർക്ക് ഒരേ സമയം വിശ്രമിക്കാം, പമ്പയില്‍ വനിതകൾക്കായി പുതിയ വിശ്രമ കേന്ദ്രം
text_fieldsശബരിമല: തീര്‍ഥാടകര്‍ക്ക് ഒപ്പം എത്തുന്ന വനിതകള്‍ക്ക് ഇനി പമ്പയില്‍ സുഖമായും സുരക്ഷിതമായും വിശ്രമിക്കാം. സ്ത്രീകള്‍ക്കായി നിര്‍മ്മിച്ച വിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് നിര്‍വഹിച്ചു.
പമ്പ ഗണപതി ക്ഷേത്രത്തിനു സമീപം 100 ചതുരശ്ര അടി വിസ്തൃതിയുള്ള കെട്ടിടമാണ് ഇതിനായി നിര്‍മിച്ചിട്ടുള്ളത്.50 സ്ത്രീകള്‍ക്ക് ഒരേ സമയം വിശ്രമിക്കാനുള്ള സൗകര്യമുണ്ട്. ശീതീകരിച്ച കെട്ടിടത്തില്‍ വിശ്രമമുറി, ഫീഡിങ് റൂം, ശുചിമുറി ബ്ലോക്ക് എന്നിവയും ഉണ്ട്. പമ്പയില്‍ വനിതകള്‍ക്കു വിശ്രമകേന്ദ്രം വേണമെന്നതു വര്‍ഷങ്ങളായുള്ള ആവശ്യമാണ്.
ചോറൂണു വഴിപാടിനായി എത്തുന്ന കുഞ്ഞുങ്ങളുടെ അമ്മമാര്‍ക്കു പമ്പയില്‍ തങ്ങേണ്ടി വരുമ്പോള്‍ ഈ സംവിധാനം പ്രയോജനപ്പെടുത്താന്‍ കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.