ശബരിമലയിൽ തീര്‍ത്ഥാടകരുടെ എണ്ണത്തിലും വരുമാനത്തിലും വര്‍ധനവ്; ഇതുവരെയെത്തിയത് 22 ലക്ഷത്തിലധികം പേർ
text_fieldsപത്തനംതിട്ട: ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണത്തിലും വരുമാനത്തിലും വൻ വർധന. കഴിഞ്ഞ വർഷത്തേക്കാൾ നാലര ലക്ഷത്തിലധികം ഭക്തർ ഇക്കുറി ദർശനത്തിനെത്തി. 22. 7 കോടി രൂപയാണ് ഇത്തവണ അധിക വരുമാനമായി ലഭിച്ചത്.
നവംബർ 15 ന് നട തുറന്നതിന് ശേഷമുള്ള 29 ദിവസത്തെ കണക്കാണ് ദേവസ്വം ബോർഡ് പുറത്തുവിട്ടത്. ദേവസ്വം ബോർഡ് പ്രസിഡന്റ് പി. എസ് പ്രശാന്ത് കണക്ക് അവതരിപ്പിച്ചു.
22,67,956 തീർഥാടകരാണ് ഈ സീസണിൽ ഇതുവരെ ദർശനത്തിന് എത്തിയത്. കഴിഞ്ഞ വർഷത്തേക്കാൾ നാലര ലക്ഷത്തിലധികം തീർഥാടകരുടെ വർധനവുണ്ട്. 163, 89,20,204 രൂപയാണ് ഈ സീസണിലെ നടവരവ്.
അരവണ വിറ്റുവരവിലൂടെ 8267 കോടി രൂപ ലഭിച്ചു. കഴിഞ്ഞ വർഷം ഇതേ സമയം 65. 26 കോടി രൂപയായിരുന്നു. 17.41 കോടിയുടെ അധിക വരുമാനം. കൃത്യമായ പ്ലാനിങ്ങിലൂടെയുള്ള തിരക്ക് നിയന്ത്രണം വൻ വിജയമാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.