ശബരിമല തീര്‍ഥാടനം: ക്രമീകരണം പൂര്‍ത്തിയായി –മന്ത്രി കടകംപള്ളി
text_fieldsപത്തനംതിട്ട: ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിനെത്തുന്ന ഭക്തര്‍ക്ക് സഹായം നല്‍കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിന് മുന്നോടിയായ ഓണ്‍ലൈന്‍ അവലോകന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
വകുപ്പുതല പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്. ദര്‍ശനത്തിനെത്തുന്നവര്‍ 24 മണിക്കൂറിനകം ലഭിച്ച കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണം. അതിന് ആൻറിജന്‍ പരിശോധന നടത്തിയാല്‍ മതി. കൂടുതല്‍ കോവിഡ് പരിശോധന കിയോസ്കുകള്‍ സ്ഥാപിക്കാനും യോഗത്തില്‍ തീരുമാനിച്ചു.
മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വരുന്നവര്‍ എവിടെയാണോ ട്രെയിന്‍ ഇറങ്ങുന്നത് അതിന് അടുത്തുള്ള പരിശോധന കേന്ദ്രത്തിലെത്തി ആൻറിജന്‍ ടെസ്റ്റ് നടത്തണം. നേരത്തേ 48 മണിക്കൂറിനകം ലഭിച്ച പരിശോധനഫലം മതിയായിരുന്നു.
കോടതി നിര്ദേശത്തിെൻറയും കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കുന്നതിെൻറയും ഭാഗമായാണ് 24 മണിക്കൂറിനകമുള്ള കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത്. പ്രതിദിനം 1000 തീര്‍ഥാടകര്‍ക്കാണ് െവര്‍ച്വല്‍ ക്യൂവിലൂടെ ദര്‍ശനം അനുവദിക്കുക.
മണ്ഡലകാലത്തിെൻറ അവസാനദിവസവും മകരവിളക്കിനും ദര്‍ശനത്തിന് 5000 പേരെ അനുവദിക്കും. ഹൈകോടതിയുടെ നിര്‍ദേശപ്രകാരം നിലയ്ക്കലില്‍ സമൂഹ അകലത്തോടെ വിരി വെക്കാനുള്ള സൗകര്യവും അണുമുക്തമാക്കാനുള്ള സൗകര്യവും ഒരുക്കണമെന്നും മന്ത്രി പറഞ്ഞു.
കൊടിക്കുന്നില്‍ സുരേഷ് എം.പി, പി.സി. ജോര്‍ജ് എം.എല്‍.എ, ജനീഷ് കുമാര്‍ എം.എൽ.എ, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡൻറ് എന്‍.വാസു, ജില്ല കലക്ടര്‍ പി.ബി. നൂഹ്, ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍, ആരോഗ്യവകുപ്പ്, പൊതുമരാമത്ത് വകുപ്പ്, ഇറിഗേഷന്‍, കെ.എസ്.ആർ.ടി.സി, വാട്ടര്‍ അതോറിറ്റി തുടങ്ങിയ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.